---
title: "#kuttiadi | വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം; കുറ്റ്യാടി ടൗണിൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും "
english_title: "#inauguration #vizhinjam #port #jubilant #performance #sweet #distribution #kuttiadi #town"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/154084/inauguration-vizhinjam-port-jubilant-performance-sweet-distribution-kuttiadi-town"
published_at: "2023-10-16T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cd881b5655_kuttiadi_news_2.jpg"
keywords: []
---

# #kuttiadi | വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം; കുറ്റ്യാടി ടൗണിൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും 

> **Lead Summary:** **കുറ്റ്യാടി: [** വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുറ്റ്യാടി ടൗണിൽ ഐഎൻ എൽ മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.

## Article Content

**കുറ്റ്യാടി: [** വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുറ്റ്യാടി ടൗണിൽ ഐഎൻ എൽ മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.

ഇ.കെ പോക്കർ, താനാരി കുഞ്ഞമ്മദ്, എൻ.കെ.സി അമ്മദ്,പി.പി മൊയ്തു, മഹമൂദ് തളിയിൽ, നാസർ ദേവർകോവിൽ , അലി പൊറൂര്, കൊടക്കൽ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഇന്നലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

വാട്ടർ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്.

100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് കപ്പലില്‍ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/154084/inauguration-vizhinjam-port-jubilant-performance-sweet-distribution-kuttiadi-town)