---
title: "#smartclassroom | സ്മാർട്ട് ക്ലാസ്; പ്രകൃതിയിൽ നിന്ന് പാഠമുൾക്കൊള്ളണം- കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ "
english_title: "#smart #class #lessons #learned #nature #kp #kunhammedkutty #mla"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/154243/smart-class-lessons-learned-nature-kp-kunhammedkutty-mla"
published_at: "2023-10-16T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d4c5a1213d_kuttiady_000000.jpg"
keywords: []
---

# #smartclassroom | സ്മാർട്ട് ക്ലാസ്; പ്രകൃതിയിൽ നിന്ന് പാഠമുൾക്കൊള്ളണം- കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ 

> **Lead Summary:** **കുറ്റ്യാടി: [** പ്രകൃതി ഒരു മഹാ അധ്യായമാണെന്നും ജീവിതവിജയത്തിന് ഉതകുന്ന ഒരു പാട് പാഠങ്ങൾ പ്രകൃതിയിൽ നിന്നും നമുക്ക് പഠിച്ചെടുക്കാൻ ഉണ്ടെന്നും കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ പറഞ്ഞു.

## Article Content

**കുറ്റ്യാടി: [** പ്രകൃതി ഒരു മഹാ അധ്യായമാണെന്നും ജീവിതവിജയത്തിന് ഉതകുന്ന ഒരു പാട് പാഠങ്ങൾ പ്രകൃതിയിൽ നിന്നും നമുക്ക് പഠിച്ചെടുക്കാൻ ഉണ്ടെന്നും കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ പറഞ്ഞു.

നിരീക്ഷിച്ച് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും അതോടൊപ്പം ആധുനിക സാങ്കേതികവിദ്യയും ഒരുമിച്ചു കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു

പാതിരിപ്പറ്റ യു.പി സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിക്കുകയും ചെയ്തു.

സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ കെ പി പുരുഷു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് രതീഷ് എം അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ പി വി കൃഷ്ണലേഖ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹേമ മോഹൻ, നരിപ്പറ്റ പഞ്ചായത്ത് മെമ്പർ ലിബിയ , എം പി ടി എ പ്രസിഡൻറ് നീതു എന്നിവർ സംസാരിച്ചു.

പി . സി.ഗിരിജ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/154243/smart-class-lessons-learned-nature-kp-kunhammedkutty-mla)