---
title: "#massrally | ബഹുജന റാലി; ലഹരിക്കെതിരെ നരിക്കൂട്ടുംച്ചാൽ പ്രദേശം ഒന്നിച്ചിറങ്ങി"
english_title: "#mass #rally #region #come #together#fight #drug #addiction"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/154365/mass-rally-region-come-togetherfight-drug-addiction"
published_at: "2023-10-17T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e134154f37_true_1.jpg"
keywords: []
---

# #massrally | ബഹുജന റാലി; ലഹരിക്കെതിരെ നരിക്കൂട്ടുംച്ചാൽ പ്രദേശം ഒന്നിച്ചിറങ്ങി

> **Lead Summary:** **കുറ്റ്യാടി : (kuttiadinews.in**) മയക്ക്മരുന്ന് മുക്ത ഗ്രാമം എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് നരിക്കൂട്ടുംചാൽ സർവ്വകക്ഷി കൂട്ടായ്മയുടെ നേത്യത്വത്തിൽ ബഹുജന റാലിയും പൊതുയോഗവും നടത്തി.

## Article Content

**കുറ്റ്യാടി : (kuttiadinews.in**) മയക്ക്മരുന്ന് മുക്ത ഗ്രാമം എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് നരിക്കൂട്ടുംചാൽ സർവ്വകക്ഷി കൂട്ടായ്മയുടെ നേത്യത്വത്തിൽ ബഹുജന റാലിയും പൊതുയോഗവും നടത്തി.

കഴിഞ്ഞ കുറച്ചു കാലങ്ങളായി നരിക്കൂട്ടുംച്ചാൽ പ്രദേശം ലഹരി വസ്തുക്കളുടെ വില്പന കേന്ദ്രമായിരുന്നു അതിനെ ചെറുക്കാൻ സർവ്വ കക്ഷി കൂട്ടായ്മ രൂപീകരിക്കുകയും അതിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ കൃത്യമായ സ്‌ക്വാഡ് വർക്ക് നടത്തുകയും അതിലൂടെ ലഹരി വില്പനയും ഉപയോഗവും തടയാനും സാധിച്ചു.

കൂടാതെ വീടുകളിൽ കയറി രക്ഷിതാക്കളെ കൃത്യമായി ബോധവൽക്കരിച്ചു.തുടർന്നാണ് പ്രദേശത്തെ മുഴുവനാളുകളെയും ഉൾക്കൊള്ളിച്ചു റാലിയും ബഹുജന കൂട്ടാഴ്മയും സംഘടിപ്പിച്ചത്.

ഒരു നാട് മുഴുവൻ ജാതി മത രാഷ്ട്രീയ ഭേദമന്യേ പരിപാടിയിൽ അണി നിരന്നത് ശ്രദ്ധേയമായി.ഷാജി കിമോണോ സ്വാഗതം പറഞ്ഞ യോഗത്തിൽ രമേശ് ടി കെ അധ്യക്ഷത വഹിച്ചു.

കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.വടകര പിങ്ക് പോലീസ് ഓഫീസർ ജമീല മുഖ്യപ്രഭാഷണം നടത്തി.

ടി കെ ബിജു ,എൻ സി കുമാരൻ മാസ്റ്റർ, കണ്ടോത്ത് അമ്മദ്,മുഹമ്മദ് കെ പി ടി കെ ചാത്തു (ടി കെ സി),സുനിൽകുമാർ , യു കെ നാസർ, അജയ് ഘോഷ്, ടി പി ചന്ദ്രൻ,ടി കെ ഫൈസൽ മാസ്റ്റർ,

വടക്കയിൽ നാസർ മാസ്റ്റർ,കെ പ്രമോദ്,ടി കെ ജയദേവൻ,രാഹുൽ ടി കെ തുടങ്ങിയവർ സംസാരിച്ചു.സുനിൽ എൻ സി നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/154365/mass-rally-region-come-togetherfight-drug-addiction)