---
title: "#navakeralasadas | രാജ്യത്തിന് തന്നെ മാതൃകയാകുന്ന നവകേരള സദസ്സ് - കുറ്റ്യാടി മണ്ഡലത്തിൽ ശക്തമായ തയ്യാറെടുപ്പുകൾ "
english_title: "#new #kerala #sadas #model #country #itself #strong #preparations #kuttiadi #constituency"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/154521/new-kerala-sadas-model-country-itself-strong-preparations-kuttiadi-constituency"
published_at: "2023-10-17T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e7a85e41b8_kuttiadi_2.jpg"
keywords: []
---

# #navakeralasadas | രാജ്യത്തിന് തന്നെ മാതൃകയാകുന്ന നവകേരള സദസ്സ് - കുറ്റ്യാടി മണ്ഡലത്തിൽ ശക്തമായ തയ്യാറെടുപ്പുകൾ 

> **Lead Summary:** **കുറ്റ്യാടി : [ **നവകേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും, മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുകയാണ്.

## Article Content

**കുറ്റ്യാടി : [ **നവകേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും, മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുകയാണ്.

നവംബർ 24 ന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ , മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുക്കുന്ന കുറ്റ്യാടി നിയോക മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതിയോഗം കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ലീന അധ്യക്ഷത വഹിച്ചു. കൺവീനർ സി.മനോജ് കുമാർ സ്വാഗതം പറഞ്ഞു. പരിപാടി മികച്ചരീതിയിൽ നടപ്പിലാക്കുന്നതിനായി 12 സബ്കമ്മറ്റികൾ രൂപീകരിച്ചു.

മുൻ എം എൽ .എ . കെ.കെ. ലതിക ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ,വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/154521/new-kerala-sadas-model-country-itself-strong-preparations-kuttiadi-constituency)