---
title: "#smallgraincultivation | ചെറുധാന്യ കൃഷി; കാവിലുംപാറയിൽ മില്ലറ്റ് വിത്തിടലിന് തുടക്കം "
english_title: "#small #grain #cultivation #millet #sowing #done #kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/154525/small-grain-cultivation-millet-sowing-done-kavilumpara"
published_at: "2023-10-17T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e7f6ca8848_kuttiadi_3.jpg"
keywords: []
---

# #smallgraincultivation | ചെറുധാന്യ കൃഷി; കാവിലുംപാറയിൽ മില്ലറ്റ് വിത്തിടലിന് തുടക്കം 

> **Lead Summary:** **കുറ്റ്യാടി: [ **ചെറു ധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മില്ലറ്റ് മിഷൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മില്ലറ്റ് കൃഷി തുടങ്ങുന്നതിന്റെ ഭാഗമായി കാവിലും പാറ പഞ്ചായത്തിൽ മില്ലറ്റ് വിത്തിടൽ നടന്നു.

## Article Content

**കുറ്റ്യാടി: [ **ചെറു ധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മില്ലറ്റ് മിഷൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മില്ലറ്റ് കൃഷി തുടങ്ങുന്നതിന്റെ ഭാഗമായി കാവിലും പാറ പഞ്ചായത്തിൽ മില്ലറ്റ് വിത്തിടൽ നടന്നു.

ബെൽമണ്ട് കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടന്ന വിത്തിടൽ പരിപാടി കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ജി ജോർജ് ഉദ്ഘാടനം ചെയ്തു.

മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ ആമുഖപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി അശോകൻ കാവിലുംപാറ അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് അംഗം കെ സുരേന്ദ്രൻ, കൃഷി ഓഫീസർ അനുഷ്ക, മില്ലറ്റ് മിഷൻ ജില്ലാ സെക്രട്ടറി സെഡ് എ സൽമാൻ, കൃഷിക്കൂട്ടം കോഡിനേറ്റർ ഉണ്ണികൃഷ്ണൻ, എ വി അംബുജാക്ഷൻ, സന്ധ്യ കരണ്ടോട്, വി കെ ചന്ദ്രൻ, കെ നാണു, സണ്ണി ഓലിക്കൽ, അഞ്ജന സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

5 സെന്റിൽ വീതം റാഗി, മണിച്ചോളം എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്.

കൃഷിക്ക് ആവശ്യമായ വിത്തുകളും മാർഗ്ഗനിർദ്ദേശങ്ങളും മില്ലറ്റ് മിഷൻ നൽകുകയായിരുന്നു.

വിളവ് കൊയ്തെടുക്കുന്നതുവരെ എല്ലാ സഹായങ്ങളും മില്ലറ്റ് മിഷൻ നൽകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/154525/small-grain-cultivation-millet-sowing-done-kavilumpara)