---
title: "#navakeralasads | നവകേരള സദസ് ; കുന്നുമ്മൽ പഞ്ചായത്ത് തല സംഘാടക സമിതി രൂപികരിച്ചു"
english_title: "#nava #kerala #sadas #kunummal  #panchayat #level #organizing #committee #formed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/154861/new-kerala-audience-kunummal-panchayat-level-organizing-committee-formed"
published_at: "2023-10-18T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fdb3360929_kuttiadi_2.jpg"
keywords: []
---

# #navakeralasads | നവകേരള സദസ് ; കുന്നുമ്മൽ പഞ്ചായത്ത് തല സംഘാടക സമിതി രൂപികരിച്ചു

> **Lead Summary:** **കുന്നുമ്മൽ : [** നവകേരള നിർമ്മിതിയുടെ ഭാഗമായി ബഹു: മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ തീരുമാനിച്ചത്തിന്റെ ഭാഗമായി പരിപാടി വിജയിപ്പിക്കുന്നതിനായി സംഘടക സമിതി യോഗം ചേർന്നു.

## Article Content

**കുന്നുമ്മൽ : [** നവകേരള നിർമ്മിതിയുടെ ഭാഗമായി ബഹു: മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ തീരുമാനിച്ചത്തിന്റെ ഭാഗമായി പരിപാടി വിജയിപ്പിക്കുന്നതിനായി സംഘടക സമിതി യോഗം ചേർന്നു.

കുന്നുമ്മൽ പഞ്ചായത്ത് ഹാളിൽ ചേർന്ന പരിപാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി നിർവഹിച്ചു. വിവിധ മേഖലകളിൽ സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ചും, വരും കാല പ്രവർത്തനങ്ങളെക്കുറിച്ചും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമായാണ് ഈ പര്യടനം.

വിവിധ മേഖലകളിലെ വ്യക്തികളുമാ യും തൊഴിലാളികളുമായും ചില കേന്ദ്ര ങ്ങളിൽ പ്രഭാത യോഗങ്ങളിൽ കൂടിക്കാ ഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച നവകേര ള സദസ്സുമാണ് നടത്തുന്നത്.

രാജ്യത്തു തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗ ങ്ങൾ ഒന്നടങ്കവും ഓരോ മണ്ഡലത്തി ലും നേരിട്ടെത്തി ജനങ്ങളുമായി സംവദി ക്കുന്നതിന് സമയം കണ്ടെത്തുന്നത്.

ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/154861/new-kerala-audience-kunummal-panchayat-level-organizing-committee-formed)