---
title: "#arrest | മൊകേരി സ്വദേശിയെ ആക്രമി​ച്ച് പണം തട്ടിയ കേസ് ; ഒരു പ്രതി കൂടി പിടിയിൽ "
english_title: "#case #assaulting #native #mokeri #extorting #money #one #more #suspect #arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155121/case-assaulting-native-mokeri-extorting-money-one-more-suspect-arrested"
published_at: "2023-10-19T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530f5f19778d_kuttiady_2.jpg"
keywords: []
---

# #arrest | മൊകേരി സ്വദേശിയെ ആക്രമി​ച്ച് പണം തട്ടിയ കേസ് ; ഒരു പ്രതി കൂടി പിടിയിൽ 

> **Lead Summary:** **മൊ​കേ​രി: [ **മൊ​കേ​രി പാ​ത്തി​പ്പാ​ലം സ്വ​ദേ​ശി​യെ ആക്ര​മി​ച്ച് അ​ഞ്ചു ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ മാ​ക്കു​നി സ്വ​ദേ​ശി പാ​നൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ൽ.

## Article Content

**മൊ​കേ​രി: [ **മൊ​കേ​രി പാ​ത്തി​പ്പാ​ലം സ്വ​ദേ​ശി​യെ ആക്ര​മി​ച്ച് അ​ഞ്ചു ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ മാ​ക്കു​നി സ്വ​ദേ​ശി പാ​നൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ൽ.

മാ​ക്കു​നി സ്വ​ദേ​ശി അ​ച്ചാ​ത്ത് ബി​ജോ​യി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ ഏ​ഴു പേ​ർ അ​റ​സ്റ്റി​ലാ​യി. പാ​ത്തി​പ്പാ​ലം സ്വ​ദേ​ശി ബി​സ്മി​ല്ല മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദി​നെ​യാ​ണ് ആക്ര​മി​ച്ച് അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ പാ​റാ​ട് വ​ച്ച് ത​ട്ടി​പ്പറി​ച്ച​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ. രാ​ജീ​വ​ൻ ഒ​ത​യോ​ത്തും സം​ഘ​വു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ശ്രീ​ജി​ത്ത്, ജോ​ഷി​ത്ത്, ര​തീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

കൊ​ല​പാ​ത​ക കേ​സു​ക​ളി​ല​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ ച​മ്പാ​ട് അ​ര​യാ​ക്കൂ​ലി​ലെ ജ​ന്മീ​ന്റ​വി​ട ബി​ജു, അ​ര​യാ​ക്കൂ​ലി​ലെ റ​നീ​ഷ്,

കു​ന്നോ​ത്ത് പ​റ​മ്പി​ലെ നി​ഹാ​ൽ, പൊ​ന്ന്യ​ത്തെ ഷം​ഷീ​ജ്, ച​മ്പാ​ട് സ്വ​ദേ​ശി കു​നി​യി​ൽ കൊ​ട്ട​യോ​ട​ൻ മാ​യാ​വി​യി​ൽ ജോ​ബി​ൻ ഭാ​സ്ക​ർ, കു​ന്നോ​ത്ത് പ​റ​മ്പി​ലെ കു​നി​യി​ൽ വി​ജേ​ഷ് എ​ന്നി​വ​രാ​ണ് നേ​ര​ത്തേ പി​ടി​യി​ലാ​യ​ത്.

പൊ​ലീ​സു​കാ​രാ​യ മി​നീ​ഷ്, നി​ഷാ​ദ്, ശ്രീ​ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155121/case-assaulting-native-mokeri-extorting-money-one-more-suspect-arrested)