---
title: "#merimattimattimeradesh | 'മേരി മാട്ടി മേരാ ദേശ്; കുന്നുമ്മൽ ബ്ലോക്ക് തല അമൃത് കലാശ യാത്ര സംഘടിപ്പിച്ചു "
english_title: "#mery #matti #mera #desh #kunummal #block #head #organized #amrit #kalasha #yatra"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155184/mery-matti-mera-desh-kunummal-block-head-organized-amrit-kalasha-yatra"
published_at: "2023-10-19T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6531237065a16_kuttiadi_5.jpg"
keywords: []
---

# #merimattimattimeradesh | 'മേരി മാട്ടി മേരാ ദേശ്; കുന്നുമ്മൽ ബ്ലോക്ക് തല അമൃത് കലാശ യാത്ര സംഘടിപ്പിച്ചു 

> **Lead Summary:** **കക്കട്ടിൽ : [ **നെഹ്റു യുവ കേന്ദ്ര കുന്നുമ്മൽ ബ്ലോക്കും എൻ എസ് എസ് കുറ്റ്യാടി ക്ലസ്റ്ററും സംയുക്തമായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'മേരി മാട്ടി മേരാ ദേശ്-എന്റെ മണ്ണ് എന്റെ രാജ്യം' കുന്നുമ്മൽ ബ്ലോക്ക് തല സമാപന പരിപാടി 'അമൃത് കലാശ യാത്ര' സംഘടിപ്പിച്ചു.

## Article Content

**കക്കട്ടിൽ : [ **നെഹ്റു യുവ കേന്ദ്ര കുന്നുമ്മൽ ബ്ലോക്കും എൻ എസ് എസ് കുറ്റ്യാടി ക്ലസ്റ്ററും സംയുക്തമായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'മേരി മാട്ടി മേരാ ദേശ്-എന്റെ മണ്ണ് എന്റെ രാജ്യം' കുന്നുമ്മൽ ബ്ലോക്ക് തല സമാപന പരിപാടി 'അമൃത് കലാശ യാത്ര' സംഘടിപ്പിച്ചു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി വിവിധ വില്ലേജുകളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നും സ്വീകരിച്ച കലശം ബ്ലോക്ക് മൺകുടത്തിലേക്ക് മാറ്റി പരിപാടി ഉദ്ഘാടനം ചെയ്തു.

നെഹ്റു യുവ കേന്ദ്ര യൂത്ത് ഓഫീസർ സനൂപ് അധ്യക്ഷത വഹിച്ചു. നാഷണൽ യൂത്ത് വളണ്ടിയർമാരായ അതുൽ രാജ്, അരുൺ.കെ എന്നിവർ നേതൃത്വം നൽകി.

ബ്ലോക്കിലെ വിവിധ കോളേജുകളിലെയും എൻ എസ് എസ്. വിദ്യാർഥികൾ പങ്കെടുത്തു. യാത്രയോടനുബന്ധിച്ച വിവിധ കലാപരിപാടികളും വാദ്യമേള പ്രദർശനവും നടന്നു.

ചടങ്ങിൽ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.കെ മനോജൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155184/mery-matti-mera-desh-kunummal-block-head-organized-amrit-kalasha-yatra)