---
title: "#kuttiadi | ആർദ്രം ആരോഗ്യം; കുറ്റ്യാടി താലൂക്ക് ആശുപത്രി വീണ ജോർജ് സന്ദർശിച്ചു"
english_title: "#ardram #arogyam # #veenageorge #visited #kuttiadi #taluk #hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155390/ardram-arogyam-veenageorge-visited-kuttiadi-taluk-hospital"
published_at: "2023-10-20T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65321c4b1e3c0_kuttiadi_today_1.jpg"
keywords: []
---

# #kuttiadi | ആർദ്രം ആരോഗ്യം; കുറ്റ്യാടി താലൂക്ക് ആശുപത്രി വീണ ജോർജ് സന്ദർശിച്ചു

> **Lead Summary:** **കുറ്റ്യാടി: [** ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മന്ത്രി വീണ ജോർജ് സന്ദർശിച്ചു.വലിയ വികസനമാണ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നടക്കാൻ പോകുന്നത്.

## Article Content

**കുറ്റ്യാടി: [** ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മന്ത്രി വീണ ജോർജ് സന്ദർശിച്ചു.വലിയ വികസനമാണ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നടക്കാൻ പോകുന്നത്.

28.50 കോടി രൂപയുടെ ആധുനിക സൗകര്യങ്ങളോടെയുള്ള പദ്ധതി ടെണ്ടർ നടപടികളിലേക്ക് കടക്കുകയാണ്.കൂടാതെ ബജറ്റിൽ അനുവദിച്ച 2.0 കോടി രൂപയുടെ പദ്ധതി ആരംഭിക്കാനുള്ള നടപടികൾ പൊതുമരാമത്ത് - കെട്ടിവിഭാഗത്തിന്റെ നേതൃത്ത്വത്തിൽ നടന്നു വരികയാണ്.

സന്ദർശനത്തിന്റെ ഭാഗമായി ആശുപത്രിയിലെ ജീവനക്കാരുമായും, രോഗികളുമായും. മന്ത്രി സംസാരിച്ചു. ആശുപത്രിയിലെ വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് . മന്ത്രിയോട് അഭ്യർത്ഥിച്ചതായി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ജനപ്രതിനിധികൾ, ആശുപത്രി ജീവനക്കാർ, എച്ച്.എം.സി അംഗങ്ങൾ എന്നിവർ സന്ദർശനത്തിൽ പങ്ക് ചേർന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155390/ardram-arogyam-veenageorge-visited-kuttiadi-taluk-hospital)