---
title: "#pacoipalam | പാക്കോയിപ്പാലം; അപ്രോച്ച് റോഡിന് സൗജന്യമായി സ്ഥലം വിട്ടു നൽകി എളയെടുത്ത് കുനി കുടുംബം "
english_title: "#pacoipalam #kuni #family #donated #land #approach #road #free #charge"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155613/pacoipalam-kuni-family-donated-land-approach-road-free-charge"
published_at: "2023-10-20T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532b69d4121c_kuttiadi_neww_ngt.jpg"
keywords: []
---

# #pacoipalam | പാക്കോയിപ്പാലം; അപ്രോച്ച് റോഡിന് സൗജന്യമായി സ്ഥലം വിട്ടു നൽകി എളയെടുത്ത് കുനി കുടുംബം 

> **Lead Summary:** **നരിപ്പറ്റ: ** നരിപ്പറ്റ - വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാക്കോയി പാലം അപ്രോച്ച് റോഡിന്റെ വീതി കൂട്ടൽ പ്രവൃത്തിക്കായി 25 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്ഥലം സൗജന്യമായി പി.ഡബ്യു.ഡിക്ക് വിട്ട് നൽകി എളയെടുത്ത് കുനി കുടുംബം മാതൃകയായി.

## Article Content

**നരിപ്പറ്റ: ** നരിപ്പറ്റ - വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാക്കോയി പാലം അപ്രോച്ച് റോഡിന്റെ വീതി കൂട്ടൽ പ്രവൃത്തിക്കായി 25 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്ഥലം സൗജന്യമായി പി.ഡബ്യു.ഡിക്ക് വിട്ട് നൽകി എളയെടുത്ത് കുനി കുടുംബം മാതൃകയായി.

എളയെടുത്ത് കുനി ലീല, വാസു, ബാലൻ മാസ്റ്റർ എന്നിവർ സ്ഥലത്തിന്റെ രേഖകൾ ഇ.കെ വിജയൻ എം.എൽ.എക്ക് കൈമാറി. 2018 ൽ ഉണ്ടായ പ്രളയത്തിൽ തകർന്ന പാലം റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപെടുത്തി 5.25 കോടി രൂപ ചിലവിൽ പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണ്.

ചടങ്ങിൽ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടാളി ബാബു അധ്യക്ഷനായി. തൂണേരി ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ബീന,

സ്ഥിരം സമിതി അധ്യക്ഷരായ ഷാജു ടോം, ടി.കെ ഷീജ, വാർഡ് മെംബർ കെ.കെ ലേഖ സി.പി കുഞ്ഞബ്ദുല്ല, എം ലിബിയ, അസി. സെക്രട്ടറി വി.പി രാജൻ, ടി.പി. പവിത്രൻ , സി.കെ നാണു, സുധീഷ് എടോനി, കുഞ്ഞമ്മദ് ഹാജി തിരുവട്ടേരി, നാരങ്ങോളി കുഞ്ഞബ്ദുല്ല, വി.ടി അജിത, സജിത സുധാകർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155613/pacoipalam-kuni-family-donated-land-approach-road-free-charge)