---
title: "#obituary |തൊട്ടിൽ പാലം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു "
english_title: "#native #thotilpalam #passed #away  #bahrain"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155795/native-thotilpalam-passed-away-bahrain"
published_at: "2023-10-21T14:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65338f58db432_obituary.jpg"
keywords: []
---

# #obituary |തൊട്ടിൽ പാലം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **തൊട്ടിൽ പാലം: ** തൊട്ടിൽ പാലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു . മണക്കുന്നത്ത് ചന്ദ്രൻ ആണ് മരിച്ചത്.

## Article Content

**തൊട്ടിൽ പാലം: ** തൊട്ടിൽ പാലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു . മണക്കുന്നത്ത് ചന്ദ്രൻ ആണ് മരിച്ചത്.

അവിവാഹിതനാണ്. ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. വർഷങ്ങൾക്കു ശേഷം അടുത്തിടെയാണ് നാട്ടിൽ പോയത്. കരൾ രോഗബാധിതനായിരുന്നു.

ഹൂറയിൽ സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു ചന്ദ്രൻ. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155795/native-thotilpalam-passed-away-bahrain)