---
title: "#PARCO | പാർകോ സോക്കർ ലീഗ് സീസൺ 1 ഫുട്ബോൾ ടൂർണമെന്റ് നാളെ "
english_title: "#north #kerala #inter #hospital #sevens #football #tournament #organized #paeco #institute #medical #sciences #tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155822/north-kerala-inter-hospital-sevens-football-tournament-organized-paeco-institute-medical-sciences-tomorrow"
published_at: "2023-10-21T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533a2eb450e7_parco.jpg"
keywords: []
---

# #PARCO | പാർകോ സോക്കർ ലീഗ് സീസൺ 1 ഫുട്ബോൾ ടൂർണമെന്റ് നാളെ 

> **Lead Summary:** **വടകര: **പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സംഘടിപ്പിക്കുന്ന നോർത്ത് കേരള ഇന്റർ ഹോസ്പിറ്റൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ വൈകിട്ട് മൂന്നിന് ആയഞ്ചേരി റിലാക്സ് ടറഫിൽ ന‌‌ടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: **പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സംഘടിപ്പിക്കുന്ന നോർത്ത് കേരള ഇന്റർ ഹോസ്പിറ്റൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ വൈകിട്ട് മൂന്നിന് ആയഞ്ചേരി റിലാക്സ് ടറഫിൽ ന‌‌ടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

> "STRENGTHENING HEALTHCARE RELATIONSHIP THROUGH FOOTBALL" എന്ന ആശയം മുൻനിർത്തികൊണ്ടാണ് വടകരയിൽ പാർകോ ടൂർണമെന്റ് സംഘടിക്കുന്നത്.

നാളെ വൈകീട്ട് 3 മണിക്ക് ആയഞ്ചേരി റിലാക്സ് ടർഫിൽ നടക്കുന്ന ടൂർണമെന്റിൽ പാർകോ, മെയ്ത്ര, സീയം, ആശ, ബേബി മെമ്മോറിയൽ (കണ്ണൂർ, കോഴിക്കോട്), ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് (വയനാട്),

ആസ്പെയർ, കെയർ & ക്യുവർ, വടകര കോഓപ്പറേറ്റീവ്, ശ്രീചന്ദ് തുടങ്ങിയ ‌‌ടീമുകൾ പങ്കെടുക്കും. ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ. ദിൽഷാദ് ബാബു,

ഓർഗനൈസിംഗ് സെക്രട്ടറി ഡോ. നൗഷീദ് അനി ജോയിന്റ് കൺവീനർ ഡോ. ബാസിൽ, പ്രോഗ്രാം കോഓർഡിനേറ്റർ സഫീർ മുഹമ്മദ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155822/north-kerala-inter-hospital-sevens-football-tournament-organized-paeco-institute-medical-sciences-tomorrow)