---
title: "#keralosavam | ജില്ലാ കേരളോത്സവം; കായിക മത്സരങ്ങൾ വട്ടോളിയിൽ "
english_title: "#district #kerala #festival #sports #competitions #vattoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155844/district-kerala-festival-sports-competitions-vattoli"
published_at: "2023-10-21T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533b441bff41_sports.jpg"
keywords: []
---

# #keralosavam | ജില്ലാ കേരളോത്സവം; കായിക മത്സരങ്ങൾ വട്ടോളിയിൽ 

> **Lead Summary:** **മൊകേരി: ** ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിന്റ ഭഗമായുള്ള കായിക മത്സരങ്ങൾ കുന്നുമ്മൽ പഞ്ചായത്തിലെ വട്ടോളിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

## Article Content

**മൊകേരി: ** ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിന്റ ഭഗമായുള്ള കായിക മത്സരങ്ങൾ കുന്നുമ്മൽ പഞ്ചായത്തിലെ വട്ടോളിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

മേളയുടെ വിജയത്തിനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ പി ചന്ദ്രി ചെയർമാനും സുരേന്ദ്രൻ ജനറൽ കൺവീനറുമായി വിപുലമായ സംഘാടക സമതി രൂപീകരിച്ചു.

നവംബർ 10 മുതൽ 15 വരെയാണ് മേള. സംഘാടക സമതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി ഉദ്ഘാടനം ചെയ്‌തു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത അധ്യക്ഷം വഹിച്ചു. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155844/district-kerala-festival-sports-competitions-vattoli)