---
title: "#inauguration | കുറ്റ്യാടി നിയോജകമണ്ഡലം സമഗ്ര കാർഷിക ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ഒക്ടോബർ 30ന് "
english_title: "#kuttiadi #constituency  #comprehensive  #agriculture  #tourism #development #Project #inaugurated #30th #october"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/156005/kuttiadi-constituency-comprehensive-agriculture-tourism-development-project-inaugurated-30th-october"
published_at: "2023-10-22T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534c5a5d5bad_kuttiadi2.jpg"
keywords: []
---

# #inauguration | കുറ്റ്യാടി നിയോജകമണ്ഡലം സമഗ്ര കാർഷിക ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ഒക്ടോബർ 30ന് 

> **Lead Summary:**  **കുറ്റ്യാടി :** കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കാർഷിക മേഖലയിൽ കാർഷിക പ്രവർത്തനങ്ങളും ടൂറിസം സാധ്യതകളും സംയോജിപ്പിച്ച് പരമാവധി വികസനം ഉറപ്പു വരുത്താനായി കുറ്റ്യാടി മണ്ഡലം കൃഷി - ടൂറിസം വികസന സമിതി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പലതലങ്ങളിലായുള്ള കൂടിയാലോചനകൾക്കും പഠനങ്ങൾക്കും ശേഷം ഒരു സമഗ്ര കാർഷിക വികസന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ.

## Article Content

 **കുറ്റ്യാടി :** കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കാർഷിക മേഖലയിൽ കാർഷിക പ്രവർത്തനങ്ങളും ടൂറിസം സാധ്യതകളും സംയോജിപ്പിച്ച് പരമാവധി വികസനം ഉറപ്പു വരുത്താനായി കുറ്റ്യാടി മണ്ഡലം കൃഷി - ടൂറിസം വികസന സമിതി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പലതലങ്ങളിലായുള്ള കൂടിയാലോചനകൾക്കും പഠനങ്ങൾക്കും ശേഷം ഒരു സമഗ്ര കാർഷിക വികസന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ.

വിവിധ വിളകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഈ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ ഏഴു ഗ്രാമ പഞ്ചായത്തുകളിലെ 1000 ഏക്കറിൽ നെൽക്കൃഷി ശാസ്ത്രീയമായി ചെയ്ത് ഉൽപാദന ക്ഷമത പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

സമഗ്ര കാർഷിക വികസനപദ്ധതിയുടെയും അതിന്റെ ഭാഗമായി ആരംഭിക്കുന്ന മണ്ഡലാടിസ്ഥാനത്തിലുള്ള ജനകീയ പങ്കാളിത്തത്തോടെയുള്ള ശാസ്ത്രീയ നെൽകൃഷി നെൽക്കൃഷി പദ്ധതിയുടെയും ഉദ്ഘാടനവും , നെൽകൃഷി സെമിനാറും2023 ഒക്ടോബർ 30 ന് രാവിലെ 9 മണി മുതൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ബഹുമാനപ്പെട്ട കൃഷി മന്ത്രി പി. പ്രസാദാണ് ഉദ്ഘാടന കർമം നിർവഹിക്കുന്നത്. കുറ്റ്യാടി എം എൽ എ അധ്യക്ഷത വഹിക്കും. പരിപാടിയുടെ സംഘാടകസമിതി യോഗം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു.

യോഗത്തിൽ പദ്ധതിയുടെ കൺവീനർ ആർ ബാലറാം , ചെയർമാൻ പി.സുരേഷ് ബാബു, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന ,

മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കെ അഷ്റഫ്, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ ,കാർഷിക മേഖലയിലെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/156005/kuttiadi-constituency-comprehensive-agriculture-tourism-development-project-inaugurated-30th-october)