---
title: "#compliment | വീണയ്ക്കിത് പുനർജന്മം; നാടിൻറെ അഭിമാനമായി അഥീന"
english_title: "#veena #reborn #atheena #pride #kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/156032/veena-reborn-atheena-pride-kuttiadi"
published_at: "2023-10-22T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534e0870dbb9_kuttiadi_3.jpg"
keywords: []
---

# #compliment | വീണയ്ക്കിത് പുനർജന്മം; നാടിൻറെ അഭിമാനമായി അഥീന

> **Lead Summary:** **കുറ്റ്യാടി : ** മരുതോങ്കര തോട്ടത്താങ്കണ്ടിയിൽ പുഴയിൽ കൽ വഴുതി ഒഴുക്കിൽപ്പെട്ട യുവതിക്ക് രക്ഷകയായത് അമ്പലകുളങ്ങരയിലെ പൂക്കുന്നുമ്മൽ സജീവന്റെയും സുഭിഷയുടെയും മകളായ അഥീന.

## Article Content

**കുറ്റ്യാടി : ** മരുതോങ്കര തോട്ടത്താങ്കണ്ടിയിൽ പുഴയിൽ കൽ വഴുതി ഒഴുക്കിൽപ്പെട്ട യുവതിക്ക് രക്ഷകയായത് അമ്പലകുളങ്ങരയിലെ പൂക്കുന്നുമ്മൽ സജീവന്റെയും സുഭിഷയുടെയും മകളായ അഥീന.

വട്ടോളി സംസ്‌കൃത സ്കൂളിലെ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥിനിയായ അഥീന നാടിൻറെയാകെ അഭിമാനമായി മാറിയിരിക്കുകയാണ്. ഇതിനുപിന്നാലെ അഥീനയെ തേടിയെത്തിയത് അഭിനന്ദന പ്രവാഹമാണ്.

വട്ടോളി സംസ്‌കൃത സ്കൂളിന്റെ നേതൃത്വത്തിൽ അഥീനക്ക് ഉപഹാരം നൽകി.ഹെഡ്മിസ്ട്രെസ്സും സഹ പ്രവർത്തകരും കൂടെ ഉണ്ടായിരുന്നു .

ചീനവേലിയിൽ അമ്മയുടെ ചേച്ചിയും അഥീനയും കൂടി പുഴക്കടവിലേക്ക് അലയ്ക്കാൻ വന്നതായിരുന്നു.ഈ സമയത്തായിരുന്നു അപകടം സംഭവിച്ചത്.

വലിയ അപകടകരമായ കയത്തിൽ മുങ്ങിതാഴുന്ന അമ്മയുടെ ഏച്ചിയെ അഥീന ധീരതയോടെ കൈപിടിച്ചുയർത്തി നിൽക്കുന്ന അവസ്ഥയിൽ ഓടിയെത്തിയ പരിസരവാസിയുടെ കൂടി സഹായത്തോടെയാണ് ഒടുവിൽ അവരെ കരയിലേക്കെത്തിച്ചത്.

കയമുള്ള പുഴയുടെ ഭാഗത്ത്ഏതാണ്ട് ഏഴ് മീറ്ററോളം ദൂരത്തോളം അവരുടെ കൈ പിടിച്ച് ആഴങ്ങളിലേക്ക് താഴ്ന്നു പോകാതെ പിടിച്ചു നിർത്താനായത് അഥീന കാണിച്ച ആത്മധൈര്യത്തിന്റെ ശക്തികൊണ്ടു തന്നെയായിരുന്നു.

അഥീന ഈയടുത്ത കുറച്ച് ദിവസങ്ങളിൽ അമ്പലക്കുളങ്ങര കനാലിൽ നീന്തൽ നടത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു പുഴയിലേക്കെടുത്തു ചാടിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/156032/veena-reborn-atheena-pride-kuttiadi)