---
title: "#accident | കെ.എസ്.ആർ.ടി.ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു;  സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്"
english_title: "#ksrtc #bus #collides #scooter #Scooter #passenger #seriously #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/156246/ksrtc-bus-collides-scooter-scooter-passenger-seriously-injured"
published_at: "2023-10-23T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536311682fd7_kuttiadi.jpg"
keywords: []
---

# #accident | കെ.എസ്.ആർ.ടി.ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു;  സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

> **Lead Summary:** **തൊട്ടിൽപ്പാലം: **കെ.എസ്.ആർ.ടി.ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരപരിക്ക്.

## Article Content

**തൊട്ടിൽപ്പാലം: **കെ.എസ്.ആർ.ടി.ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരപരിക്ക്.

ഗുരുതരമായി പരിക്കേറ്റ വയനാട് മക്കിയാട് സ്വദേശി വി.സി. ഷാജി ചാക്കോ (53) യെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച അതിരാവിലെ തൊട്ടിൽപ്പാലം റോഡിൽ ഓത്തിയോട്ട് പാലത്തിന് സമീപമാണ് അപകടം. തൊട്ടിൽപ്പാലത്തുനിന്ന് വടകരയിലേക്ക് പോകുകയായിരുന്നു ബസും എതിർദിശയിൽ നിന്നുവന്ന സ്കൂട്ടറുമാണ് തമ്മിൽ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/156246/ksrtc-bus-collides-scooter-scooter-passenger-seriously-injured)