---
title: "#cpi | ബിജെപിയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ; കായക്കൊടിയിൽ സിപിഐയുടെ ജാഥ"
english_title: "#change #bjp #save #country #cpi #march #kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/156280/change-bjp-save-country-cpi-march-kayakodi"
published_at: "2023-10-23T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65364e2d61f28_kuttiadi2.jpg"
keywords: []
---

# #cpi | ബിജെപിയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ; കായക്കൊടിയിൽ സിപിഐയുടെ ജാഥ

> **Lead Summary:** **കായക്കൊടി: [** ബിജെപിയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി സിപിഐ സംഘടിപ്പിക്കുന്ന രാഷ്ടീയ പ്രചരണ പരിപാടികളുടെ ഭാഗമായി കായക്കൊടിയിൽ കാൽനട പ്രചരണ ജാഥ നടത്തി.

## Article Content

**കായക്കൊടി: [** ബിജെപിയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി സിപിഐ സംഘടിപ്പിക്കുന്ന രാഷ്ടീയ പ്രചരണ പരിപാടികളുടെ ഭാഗമായി കായക്കൊടിയിൽ കാൽനട പ്രചരണ ജാഥ നടത്തി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യു.വി.കെ.അബ്ദുള്ള അധ്യക്ഷത വഹിച്ചു.

കെ.കെ.മോഹൻദാസ്, പി.ഭാസ്കരൻ, ജാഥാ ലീഡർ കെ.കെ.സത്യൻ, ഉപ ലീഡർ എൻ.കെ.ശശി, ഡയറക്ടർ പി. പി.ശ്രീജിത്ത്, സുൽത്താൻ ബക്കർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/156280/change-bjp-save-country-cpi-march-kayakodi)