---
title: "#keralolsavam | നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് ; കേരളോത്സവം നാളെ സമാപിക്കും "
english_title: "#naripatta #grampanchayat #keralolsavam #festival #end #tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/156298/naripatta-grampanchayat-keralolsavam-festival-end-tomorrow"
published_at: "2023-10-23T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536647cebf29_keralolsavam.jpg"
keywords: []
---

# #keralolsavam | നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് ; കേരളോത്സവം നാളെ സമാപിക്കും 

> **Lead Summary:** **നരിപ്പറ്റ : ** കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും പഞ്ചായത്തും സംയുക്തമായി നടത്തുന്ന കേരളോത്സവം നാളെ സമാപിക്കും.

## Article Content

**നരിപ്പറ്റ : ** കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും പഞ്ചായത്തും സംയുക്തമായി നടത്തുന്ന കേരളോത്സവം നാളെ സമാപിക്കും.

ഇന്ന് രചന മത്സരങ്ങളും നാളെ കലാ മത്സരങ്ങളും നടക്കും. പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഏകദേശം ഏഴോളം ക്ലബ്ബ്കളിൽ നിന്നായി നിരവധി പ്രതിഭകൾ മാറ്റുരക്കും.

കൈവേലിയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സി എം യശോദ നിർവഹിക്കും. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷാജു ടോം സ്വാഗതം പറയും.

പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി പരിപാടിക്ക് അധ്യക്ഷത വഹിക്കും.

അവധി ദിവസം ആയതു കൊണ്ട് തന്നെ വൻ പങ്കാളിത്തത്തോടെ പരിപാടി നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ബാബു കാട്ടാളി അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/156298/naripatta-grampanchayat-keralolsavam-festival-end-tomorrow)