---
title: "#deadboady | കുറ്റ്യാടിയിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം കൊണ്ടുപോകുന്ന ആബുലൻസ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു "
english_title: " #Policeman #found #dead #kuttiadi #congress #workers #stopped #ambulance #carrying #body"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/156369/policeman-found-dead-kuttiadi-congress-workers-stopped-ambulance-carrying-body"
published_at: "2023-10-23T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536b6f99b37b_pradehesdam.jpg"
keywords: []
---

# #deadboady | കുറ്റ്യാടിയിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം കൊണ്ടുപോകുന്ന ആബുലൻസ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു 

> **Lead Summary:** **കുറ്റ്യാടി :** കുറ്റ്യാടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സ്വകാര്യ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം കൊണ്ടുപോകുന്ന ആംബുലൻസ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.

## Article Content

**കുറ്റ്യാടി :** കുറ്റ്യാടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സ്വകാര്യ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം കൊണ്ടുപോകുന്ന ആംബുലൻസ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.

മരണത്തിൽ ദുരൂഹത ആരോപിച്ചും മൃതദേഹം ആർ ഡി ഒ യുടെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞത്.

ഇന്ന് രാത്രി പതിനൊന്നുമണിയോടെയാണ് പോലീസുകാർക്കെതിരെ നാട്ടുകാരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും പ്രതിഷേധം ഉയർന്നത്. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

ആംബുലൻസ് കുറ്റ്യാടി സംസ്ഥാന പാതയോരത്ത് നിർത്തിയിട്ടുണ്ട്. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീഷാണ് മരിച്ചത്.ഇന്ന് രാവിലെ മുത‌ൽ ഇയാളെ സ്റ്റേഷനിൽ നിന്ന് കാണാതായിരുന്നു. സ്വകാര്യ ചിട്ടി കമ്പനി തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്നയാളാണ് സുധിഷ്.

കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തിൽ കേസ് ഫയൽ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മർദത്തിലായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് നടത്തിയ തെരച്ചിലിൽ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്‍റെ ആളൊഴിഞ്ഞ പാർക്കിംഗ് ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/156369/policeman-found-dead-kuttiadi-congress-workers-stopped-ambulance-carrying-body)