---
title: "#deadbody |മൃതദേഹം വിട്ടുകൊടുത്തു; സുധീഷിന്റെ മരണത്തിൽ ദുരൂഹത അകറ്റണമെന്ന് നേതാക്കൾ "
english_title: "#body #released #leaders #remove #mystery #sudheesh's #death"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/156376/body-released-leaders-remove-mystery-sudheeshs-death-new"
published_at: "2023-10-24T00:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536c915cd442_kuuuuuuu.jpg"
keywords: []
---

# #deadbody |മൃതദേഹം വിട്ടുകൊടുത്തു; സുധീഷിന്റെ മരണത്തിൽ ദുരൂഹത അകറ്റണമെന്ന് നേതാക്കൾ 

> **Lead Summary:** **കുറ്റ്യാടി : ** ഡ്യൂട്ടിയ്ക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പോലീസുകാരന്റെ മൃതദേഹം പോസ്റ്റുമാർട്ടം നടത്താനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

## Article Content

**കുറ്റ്യാടി : ** ഡ്യൂട്ടിയ്ക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പോലീസുകാരന്റെ മൃതദേഹം പോസ്റ്റുമാർട്ടം നടത്താനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മൃതദേഹം കൊണ്ടുപോവുകയായിരുന്ന ആംബുലൻസ് തടഞ്ഞുവെച്ച സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ച വിജയിച്ചു.

മൃതദേഹം റോഡിൽ നിർത്തിയിട്ട ആംബുലസിൽ കിടക്കുന്നത് അനാദരവാണെന്ന അഭിപ്രായം അംഗീകരിച്ചുകൊണ്ടാണ് മൃതദേഹം ആർ ഡി ഒ എത്താതെ തന്നെ കൊണ്ടുപോകാൻ അനുവദിച്ചത്.

സുധീഷ് ധരിച്ചിരുന്ന വിവാഹ മോതിരവും സ്വർണമാലയും മൃതദേഹത്തിലില്ല. ഇയാൾ ഉപയോഗിച്ച മൊബൈൽഫോണും ഇൻക്വസ്‌റ്റ് സമയത്ത് കണ്ടെത്താത്തതിൽ ദുരൂഹതയുണ്ടെന്ന് പ്രതിഷേധിച്ച നാട്ടുകാരോടും കോൺഗ്രസ് പ്രവർത്തകരോടും സംസാരിക്കവെ കെ പി സി സി അംഗം വി എം ചന്ദ്രൻ പറഞ്ഞു.

ആവിശ്യത്തിന് അംഗബലം ഇല്ലാത്തതിനാൽ കുറ്റ്യാടിയിൽ പൊലീസുകാർ വല്യ സമ്മർദ്ദത്തിലാണെന്നും സുധീഷിന്റെ അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ പൊലീസുകാർ തന്നെ രംഗത്ത് വരണമെന്ന് വി എം ചന്ദ്രൻ ആവശ്യപ്പെട്ടു. പന്ത്രണ്ടുമണിയോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/156376/body-released-leaders-remove-mystery-sudheeshs-death-new)