---
title: "#yuvamorcha | കുറ്റ്യാടിയിലെ പോലീസ് ഉദ്യോഗസ്‌ഥൻ മരണപ്പെട്ട സംഭവം; യുവ മോർച്ചയുടെ പോലീസ് സ്റ്റേഷൻ മാർച്ച് നാളെ"
english_title: "#incident #which #police #officer #died #kuttiadi #yuva #morcha #police #station #march #tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/156602/incident-which-police-officer-died-kuttiadi-yuva-morcha-police-station-march-tomorrow"
published_at: "2023-10-24T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537ef3d015b5_yuva_morchaa.jpg"
keywords: []
---

# #yuvamorcha | കുറ്റ്യാടിയിലെ പോലീസ് ഉദ്യോഗസ്‌ഥൻ മരണപ്പെട്ട സംഭവം; യുവ മോർച്ചയുടെ പോലീസ് സ്റ്റേഷൻ മാർച്ച് നാളെ

> **Lead Summary:** **കുറ്റ്യാടി: ** കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ ആത്മഹത്യ ചെയ്ത കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സുധീഷ് പാതിരിപ്പറ്റയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുക, കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുക, മേലുദ്യോഗസ്ഥൻമാരുടെ പീഠനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സുധീഷിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തുക, എന്നെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കും.

## Article Content

**കുറ്റ്യാടി: ** കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ ആത്മഹത്യ ചെയ്ത കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സുധീഷ് പാതിരിപ്പറ്റയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുക, കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുക, മേലുദ്യോഗസ്ഥൻമാരുടെ പീഠനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സുധീഷിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തുക, എന്നെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കും.

2023 ഒക്ടോബർ 25 ബുധൻ,വൈകുന്നേരം 4.30ന് കുറ്റ്യാടി ഗവ: ഹോസ്പിറ്റലിൽ സമീപത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ജോലി സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

മരിച്ച സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും കുടുംബം പറയുന്നു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സുധീഷിനെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/156602/incident-which-police-officer-died-kuttiadi-yuva-morcha-police-station-march-tomorrow)