---
title: "#yuvamorcha | പോലീസ് ഉദ്യോഗസ്ഥന്റെ മരണം; യുവമോർച്ച പ്രതിഷേധ മാർച്ച്  ഇന്ന് "
english_title: "#death #police #officer #yuva #morcha #protest #march"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/156722/death-police-officer-yuva-morcha-protest-march"
published_at: "2023-10-25T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538bd092cff6_yuvamorcha_news.jpg"
keywords: []
---

# #yuvamorcha | പോലീസ് ഉദ്യോഗസ്ഥന്റെ മരണം; യുവമോർച്ച പ്രതിഷേധ മാർച്ച്  ഇന്ന് 

> **Lead Summary:** കുറ്റ്യാടി : കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. 

## Article Content

കുറ്റ്യാടി : കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. 

കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സുധീഷ് പാതിരിപ്പറ്റയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുക, കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുക, മേലുദ്യോഗസ്ഥൻമാരുടെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സുധീഷിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തുക,

എന്ന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കും.  വൈകുന്നേരം 4.30ന് കുറ്റ്യാടി ഗവ: ഹോസ്പിറ്റലിൽ സമീപത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ജോലി സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

മരിച്ച സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും കുടുംബം പറയുന്നു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/156722/death-police-officer-yuva-morcha-protest-march)