---
title: "#poetrycollection | കെ.ടി സൂപ്പിയുടെ കവിത സമാഹാരം 'കടലായും മഴയായും'; എംഐയുപി സ്കൂളിന് കൈമാറി"
english_title: "#ktsoupy's #poetry #collection #kadalayum #mazhayayum #handedover  #miupschool"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/156780/ktsoupys-poetry-collection-kadalayum-mazhayayum-handedover-miupschool"
published_at: "2023-10-25T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538d857e4f21_kuttiadi_3.jpg"
keywords: []
---

# #poetrycollection | കെ.ടി സൂപ്പിയുടെ കവിത സമാഹാരം 'കടലായും മഴയായും'; എംഐയുപി സ്കൂളിന് കൈമാറി

> **Lead Summary:** **കുറ്റ്യാടി: ** കെ.ടി സൂപ്പിയുടെ കവിത സമാഹാരം 'കടലായും മഴയായും' എന്ന പുസ്തകത്തിൻറെ കോപ്പികൾ കുറ്റ്യാടി എംഐയുപി സ്കൂളിന് കൈമാറി.

## Article Content

**കുറ്റ്യാടി: ** കെ.ടി സൂപ്പിയുടെ കവിത സമാഹാരം 'കടലായും മഴയായും' എന്ന പുസ്തകത്തിൻറെ കോപ്പികൾ കുറ്റ്യാടി എംഐയുപി സ്കൂളിന് കൈമാറി.

കെഎംസി ഹോസ്പിറ്റൽ ഉടമ മൂസ ഡോക്ടർ ആണ് സ്കൂളിലെ ലൈബ്രറിക്ക് ആവശ്യമായ കോപ്പികൾ സമ്മാനിച്ചത്. പ്രകാശനത്തിനു മുമ്പേ രണ്ടാമത് എഡിഷൻ പ്രസിദ്ധീകരിച്ച പുസ്തകമാണ് കടലായും മഴയായും.

ഹെഡ്മാസ്റ്റർ ഇ. അഷറഫ് പുസ്തകം ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് എൻ.പി സക്കീർ അധ്യക്ഷനായിരുന്നു. ഓർമ്മ റഫീഖ്, സ്റ്റാഫ് സെക്രട്ടറി എ മുഹമ്മദ് ശരീഫ് തുടങ്ങിയവർ പങ്കെടുത്തു.

കടലായും മഴയായും.101 പ്രണയ കവിതകളുടെ സമാഹാരമാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/156780/ktsoupys-poetry-collection-kadalayum-mazhayayum-handedover-miupschool)