---
title: "#arogyamela | ആയുഷ്മാൻ ഭവ; ആരോഗ്യമേള കുന്നുമ്മൽ  സാമൂഹികരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു "
english_title: "#ayushmanbhava #arogya #mela #organized #social #health #centre"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/157128/ayushmanbhava-arogya-mela-organized-social-health-centre"
published_at: "2023-10-26T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a697e69966_kunnummal.jpg"
keywords: []
---

# #arogyamela | ആയുഷ്മാൻ ഭവ; ആരോഗ്യമേള കുന്നുമ്മൽ  സാമൂഹികരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു 

> **Lead Summary:** **കുന്നുമ്മൽ: ** ആരോഗ്യമേള ആയുഷ്മാൻ ഭവ പരിപാടിയുടെ ഭാഗമായ ആരോഗ്യമേള കുന്നുമ്മൽ സാമൂഹികരോഗ്യ കേന്ദ്രത്തിൽവെച്ച് നടത്തി.

## Article Content

**കുന്നുമ്മൽ: ** ആരോഗ്യമേള ആയുഷ്മാൻ ഭവ പരിപാടിയുടെ ഭാഗമായ ആരോഗ്യമേള കുന്നുമ്മൽ സാമൂഹികരോഗ്യ കേന്ദ്രത്തിൽവെച്ച് നടത്തി.

ചടങ്ങിന് സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സജിത.സി.പി സ്വാഗതം ആശംസിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വി.കെ റീത്ത ഉദ്ഘാടനം കർമ്മം നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ഹേമ മോഹൻ , വാർഡ് മെമ്പർമാരായ മുരളി, വനജ, ഷിബിൻ. ഡോ.മുഹമ്മദ് ജുനൈദ്, രാജീവൻ.ആർ, (ബ്ലോക്ക് HS) , എം. ടി മജീഷ്, സിഗ്മ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സുവികുമാർ നന്ദി രേഖപ്പെടുത്തി. പീഡിയാട്രിക്‌സ്, ഗൈനക്കോളജി, നേത്രരോഗ വിഭാഗം, ചർമ്മരോഗ വിഭാഗം, ജനറൽ മെഡിസിൻ,

ദന്തരോഗ വിഭാഗം എന്നീ സേവനങ്ങൾ ആരോഗ്യമേളയിൽ ലഭ്യമായിരുന്നു. മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ ആണ് സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ സേവനം അനുവദിച്ചു തന്നത്.

കൂടാതെ ജീവിതശൈലി രോഗങ്ങളുടെ നിർണ്ണയം , സ്ത്രീകളുടെ ഹീമോഗ്ലോബിൻ (വിവാ ക്യാമ്പയിൻ). പരിശോധന ഉണ്ടായിരുന്നു.കൂടാതെ ABHA ഐഡി ലഭ്യത ഉറപ്പാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/157128/ayushmanbhava-arogya-mela-organized-social-health-centre)