---
title: "#robbed | കായക്കൊടിയിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണമാല കവർന്നു "
english_title: "#Kayakodi #sprinkled #chillipowder #face #housewife #robbed #goldnecklace"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/157345/kayakodi-sprinkled-chillipowder-face-housewife-robbed-goldnecklace"
published_at: "2023-10-27T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b7b0f8d5bb_kayakkodi.jpg"
keywords: []
---

# #robbed | കായക്കൊടിയിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണമാല കവർന്നു 

> **Lead Summary:** **കായക്കൊടി: [** കായക്കൊടി എള്ളിക്കാംപാറയിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണമാല കവർന്നു.

## Article Content

**കായക്കൊടി: [** കായക്കൊടി എള്ളിക്കാംപാറയിൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണമാല കവർന്നു.

പുലർച്ചെ നാലിന് സിപിഐ എം എള്ളിക്കാം പാറ ബ്രാഞ്ച് സെക്രട്ടറി കാവിൽ സുകുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

അറ്റകുറ്റപ്പണി നടക്കുന്ന വീടിന്റ മുകൾഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഉറങ്ങുകയായിരുന്ന സുകുവിന്റെ ഭാര്യ സുഷമയുടെ മുഖത്ത് മുളക്പൊടി വിതറി രണ്ടര പവൻ വരുന്ന മാല അഴിച്ചെടുത്തു.

കൈയിൽ ധരിച്ചിരുന്ന വള പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ ബഹളംവച്ചു. വീട്ടിലുള്ളവർ ഓടിയെത്തിയപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. 3000 രൂപയും നഷ്ടമായി.

തൊട്ടിൽപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/157345/kayakodi-sprinkled-chillipowder-face-housewife-robbed-goldnecklace)