---
title: "#scientificraicecultivation | കുറ്റ്യാടി നിയോജക മണ്ഡലം ജനകീയ ശാസ്ത്രീയ നെൽ കൃഷി പദ്ധതിയുടെ ഉദ്ഘാടനം 30-ന് "
english_title: "#kuttiadi #constituency #inauguration #Popular #scientific #rice #cultivation #Project #30"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/157679/kuttiadi-constituency-inauguration-popular-scientific-rice-cultivation-project-30"
published_at: "2023-10-28T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d1a53576e6_kriiiiishiii.jpg"
keywords: []
---

# #scientificraicecultivation | കുറ്റ്യാടി നിയോജക മണ്ഡലം ജനകീയ ശാസ്ത്രീയ നെൽ കൃഷി പദ്ധതിയുടെ ഉദ്ഘാടനം 30-ന് 

> **Lead Summary:** **കുറ്റ്യാടി: ** ശാസ്ത്രീയ നെൽ കൃഷി പദ്ധതിയുടെ ഉദ്ഘാടനം 30-ന് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കുറ്റ്യാടി: ** ശാസ്ത്രീയ നെൽ കൃഷി പദ്ധതിയുടെ ഉദ്ഘാടനം 30-ന് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ സമ്മേളനത്തിൽ അറിയിച്ചു.

കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. നെൽക്കൃഷി സെമിനാറും ഇതോടൊപ്പം നടക്കും. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. അധ്യക്ഷത വഹിക്കും.

മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലെ ആയിരം ഏക്കറിൽ നെൽക്കൃഷി ശാസ്ത്രീയമായി ചെയ്ത് ഉത്പാദനക്ഷമത പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്.

പത്രസമ്മേളനത്തിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ., തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന, കൃഷി ടൂറിസം വികസനസമിതി കുറ്റ്യാടി മണ്ഡലം ചെയർമാൻ പി. സുരേഷ് ബാബു, കൺവീ നർ ആർ. ബാലറാം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/157679/kuttiadi-constituency-inauguration-popular-scientific-rice-cultivation-project-30)