---
title: "#robbery | കുറ്റ്യാടിയിലെ കടകളിൽ മോഷണം; പ്രതിക്കായി തിരച്ചിൽ  ആരംഭിച്ച് പൊലീസ് "
english_title: "#theft #shops  #kuttiadi #police  #started #investigation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/157693/theft-shops-kuttiadi-police-started-investigation"
published_at: "2023-10-28T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d2a0a17cf6_robberyyyyy.jpg"
keywords: []
---

# #robbery | കുറ്റ്യാടിയിലെ കടകളിൽ മോഷണം; പ്രതിക്കായി തിരച്ചിൽ  ആരംഭിച്ച് പൊലീസ് 

> **Lead Summary:** കുറ്റ്യാടി : നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയിലെ കടകളിൽ മോഷണം.വെള്ളിയാഴ്ച പുലർച്ചെയാണ് വീവൺ ഇലക്‌ട്രിക്കൽസ്, കൈവേലി വെജിറ്റബിൾസ് എന്നിവിടങ്ങളിൽ മോഷണം നടന്നത്.

## Article Content

കുറ്റ്യാടി : നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയിലെ കടകളിൽ മോഷണം.വെള്ളിയാഴ്ച പുലർച്ചെയാണ് വീവൺ ഇലക്‌ട്രിക്കൽസ്, കൈവേലി വെജിറ്റബിൾസ് എന്നിവിടങ്ങളിൽ മോഷണം നടന്നത്.

വീവണിൽനിന്ന് ഒരുലക്ഷത്തിലധികം രൂപയുടെ വയറിങ്, പ്ലംബിങ് സാധനങ്ങളും പച്ചക്കറിക്കടയിൽനിന്ന് ആറായിരം രൂപയും വിലപിടിച്ച രേഖകളും നഷ്ടമായി.

കുറ്റ്യാടി പോലീസും വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/157693/theft-shops-kuttiadi-police-started-investigation)