---
title: "#groupwalk | കൂട്ട നടത്തം; ഒരുമിച്ചു നടന്നു നാടിന് മാതൃകയായി"
english_title: "#group #walk #walked #together #set #example #country"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/157890/group-walk-walked-together-set-example-country"
published_at: "2023-10-29T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e56b8a188f_group_walk.jpg"
keywords: []
---

# #groupwalk | കൂട്ട നടത്തം; ഒരുമിച്ചു നടന്നു നാടിന് മാതൃകയായി

> **Lead Summary:** **കുറ്റ്യാടി : ** ലോക പക്ഷാഘാത ദിനത്തിൽ നൻമ ചാരിറ്റബിൾ ട്രസ്റ്റ് കുറ്റ്യാടിയും കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച നമുക്ക് ഒരുമിച്ച് നടക്കാം കൂട്ട നടത്തം നാടിന് തന്നെ മാതൃകയായി.

## Article Content

**കുറ്റ്യാടി : ** ലോക പക്ഷാഘാത ദിനത്തിൽ നൻമ ചാരിറ്റബിൾ ട്രസ്റ്റ് കുറ്റ്യാടിയും കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച നമുക്ക് ഒരുമിച്ച് നടക്കാം കൂട്ട നടത്തം നാടിന് തന്നെ മാതൃകയായി.

നൻമ ചെയർമാൻ കെ.ബഷീർ അദ്ധ്യക്ഷത വഹിച്ചു . മെയ്ത്ര ഹോസ്പിറ്റലിലെ ഡോ. സച്ചിൻ സുരേഷ് ബാബു ഹെഡ് ന്യൂറോളജി ഡോ. കൃഷ്ണദാസ് സീനിയർ കൺസൾട്ടന്റെ ന്യൂറോളജി ഡോ. ദീപ് പിള്ളൈ സീനിയർ കൺസൾട്ടന്റെ ന്യൂറോളജി എന്നിവർ എന്താണ് പക്ഷാഘാതം (സ്‌ട്രോക്ക്) എന്ന് വിശദീകരിച്ചു.

മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് ഡോ സച്ചിത്ത് ഡി ഡോ പി.കെ ഷാജഹാൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി.പി ആലി, സമീറ ബഷീർ, ബാലൻ പാറക്കൽ, ഒ.വി ലത്തീഫ് ,സി.എം നൗഫൽ, ഡോ സജിപോൾ, പ്രവീൺ മെയ്ത്ര ,റിയാസ് മെയ്‌ത്ര, ഉൾപ്പടെ കുറ്റ്യാടിയിലെയും പരിസരത്തെയും രാഷ്ട്രീയ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു .

ഉദ്ഘാടന ചടങ്ങിന് ട്രസ്റ്റ് വൈസ് ചെയർമാൻ കിണറ്റും കണ്ടി അമ്മദ് സ്വാഗതവും പ്രോഗ്രാം കോ ഓഡിനേറ്റർ കെ യൂനുസ് നന്ദിയും രേഖപ്പെടുത്തി. സി.കെ ഹമീദ് എ.എസ് അബ്ബാസ് വി.ജി ഗഫൂർ നാസർ മുക്കിൽ മുഹമ്മദലി കെ കെ ആരിഫ് വി.പി സമീർ പൂവ്വത്തിങ്കൽ അൻവർ വാഴാട്ട് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/157890/group-walk-walked-together-set-example-country)