---
title: "#literatureworkshop | വിനയം സർഗോത്സവം; സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു"
english_title: "#vinayam #sargotsavam #organized  #literature #workshop"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/158080/vinayam-sargotsavam-organized-literature-workshop"
published_at: "2023-10-30T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f74d1b0bf7_m_t_vasudevan.jpg"
keywords: []
---

# #literatureworkshop | വിനയം സർഗോത്സവം; സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: **നവതി ആഘോഷിക്കുന്ന എം.ടി ക്ക് ആദരവേകി വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം യുപി സ്കൂളിൽ വിനയം എം ടി. സർഗോത്സവം സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു. ഇ.കെ വി ജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: **നവതി ആഘോഷിക്കുന്ന എം.ടി ക്ക് ആദരവേകി വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം യുപി സ്കൂളിൽ വിനയം എം ടി. സർഗോത്സവം സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു. ഇ.കെ വി ജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. അബ്ദുൾ ഖാദർ അധ്യക്ഷനായി. യുവകവയത്രി വീണ കെ.സി.ടി.പി മുഖ്യാതിഥിയായി.

വാർഡ് മെമ്പർ ഒ.പി. മനോജ്, പ്രധാനാധ്യാപിക ഐകെ ഷബീന, വിദ്യാരംഗം കൺവീനർ പി. പി. ദിനേശൻ, പിടിഎ പ്രസിഡന്റ് കെ.ടി. അശോകൻ, എച്ച്എം ഫോറം കൺവീനർ കെ.പി. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.

സമാപന സമ്മേളനം റഷീദ് ഉദ്ഘാടനം ചെയ്തു. യു.വി. വിനോദ് അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/158080/vinayam-sargotsavam-organized-literature-workshop)