---
title: "#gangerape | ജാനകി കാട് കൂട്ട ബലാത്സംഗ കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, ഒരു പ്രതിക്ക് 30 വർഷം തടവും ശിക്ഷ"
english_title: "#Janakikad #gangrape #case #three #accused #sentenced  #life  #imprisonment  #one  #accused  #sentenced #30years"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/158375/janakikad-gangrape-case-three-accused-sentenced-life-imprisonment-one-accused-sentenced-30years"
published_at: "2023-10-31T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540e02ee8b8d_rape.jpeg"
keywords: []
---

# #gangerape | ജാനകി കാട് കൂട്ട ബലാത്സംഗ കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, ഒരു പ്രതിക്ക് 30 വർഷം തടവും ശിക്ഷ

> **Lead Summary:** **കുറ്റ്യാടി : ** ജാനകിക്കാട് കൂട്ട ബലാൽസംഗ കേസിലെ പ്രതികൾക്കുള്ള ശിക്ഷ വിധിച്ച് കോടതി. 1, 3, 4 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.

## Article Content

**കുറ്റ്യാടി : ** ജാനകിക്കാട് കൂട്ട ബലാൽസംഗ കേസിലെ പ്രതികൾക്കുള്ള ശിക്ഷ വിധിച്ച് കോടതി. 1, 3, 4 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.

രണ്ടാം പ്രതിക്ക് 30 വർഷം തടവും നാദാപുരം പോക്സോ കോടതി വിധിച്ചു. രണ്ടാം പ്രതി ഷിബുവിനാണ് 30 വർഷം തടവ് ശിക്ഷ വിധിച്ചത്. നാദാപുരം പോക്സോ അതിവേഗ കോടതി ജഡ്ജി എം ശുഹൈബ് ആണ് ശിക്ഷ പ്രഖ്യാപിച്ചത്.

ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് ഇന്ന് രാവിലെയാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുകയായിരുന്നു.

മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്, രാഹുൽ എന്നിവരാണ് കേസിലെ പ്രതികൾ.17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തെന്നാണ് പരാതി.

2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികളായ സായൂജ് , ഷിബു , രാഹുൽ , അക്ഷയ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കുറ്റ്യാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

കായക്കൊടി, കുറ്റ്യാടി സ്വദേശികളാണ് പ്രതികള്‍. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കോഴിക്കേട് ജാനകികാടിലേക്ക് കൊണ്ടുവരുകയായിരുന്നു.

സുഹൃത്താണ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയത്. ജാനകി കാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിച്ചശേഷം ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയും തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിരയാക്കുകയുമായിരുന്നു.

പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനശേഷം യുവതിയെ ബന്ധുവീടിന് സമീപം ഇറക്കിയശേഷം യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നാലു പ്രതികളെയും പിടികൂടുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/158375/janakikad-gangrape-case-three-accused-sentenced-life-imprisonment-one-accused-sentenced-30years)