---
title: "#thalukhospital | ആവശ്യത്തിന് ഡോക്ടർമാരില്ല; കുറ്റ്യാടി താലൂക്ക് ആശുപത്രി ജനറൽ ഒ.പി. പ്രതിസന്ധിയിൽ"
english_title: "#two #doctors #arenot #enough #talukhospital #general #op #crisis"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/158566/two-doctors-arenot-enough-talukhospital-general-op-crisis"
published_at: "2023-11-01T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541ee0f587a5_thalukk_hospital.jpg"
keywords: []
---

# #thalukhospital | ആവശ്യത്തിന് ഡോക്ടർമാരില്ല; കുറ്റ്യാടി താലൂക്ക് ആശുപത്രി ജനറൽ ഒ.പി. പ്രതിസന്ധിയിൽ

> **Lead Summary:** **കുറ്റ്യാടി : ** കുറ്റ്യാടി താലൂക്ക് ആശുപത്രി ജനൽ ഒ.പി. വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത ത് രോഗികളെ വലക്കുന്നു. നിരവധി പേരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.

## Article Content

**കുറ്റ്യാടി : ** കുറ്റ്യാടി താലൂക്ക് ആശുപത്രി ജനൽ ഒ.പി. വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത ത് രോഗികളെ വലക്കുന്നു. നിരവധി പേരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.

ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് ആളുകൾക്ക് ഉണ്ടാക്കുന്ന കഷ്ടപ്പാട് കുറച്ചൊന്നും അല്ല. തുടക്കത്തിൽ ഒരു ഡോക്ടർ മാത്രമാണു ണ്ടായിരുന്നത്. ഇവിടെ ചികിത്സക്ക് എത്തുന്നവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയാണ്.

ഒ.പി. ടിക്കറ്റെടുക്കാൻ ഏർപ്പെടുത്തിയ ടോക്കൺ സംവിധാനം ഒരു മാസമായി തകരാറായതിനാൽ രോഗികൾക്ക് ഒ.പി. ടിക്ക റ്റ് കൗണ്ടറിന് മുമ്പിൽ ദീർഘനേരം വരിനിൽക്കേണ്ട അവസ്ഥയുണ്ട്.

ഇത് കൂടാതെയാണ് ചൊവ്വാ ഈ ഡോക്ടർമാരുടെ കുറവ് പ്രതി സന്ധിയുണ്ടാക്കിയത്. നാല് സുരക്ഷാ ജീവനക്കാരിൽ ഒരാൾ മാത്രമാണ് ചൊവ്വാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നത്.

ജനറൽ ഒ.പി. വിഭാഗത്തിന് മുമ്പിൽ ചികിത്സയ്ക്കു കാത്തു നിൽക്കുന്ന രോഗികൾ ക്ഷീണത്താൽ തളർന്നിരിക്കേണ്ട അവസ്ഥാ വരെ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/158566/two-doctors-arenot-enough-talukhospital-general-op-crisis)