---
title: "#INL | കായക്കൊടി തീവെപ്പ് കേസ്; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, ഐ എൻ എൽ നാദാപുരം മണ്ഡലം കമ്മിറ്റി "
english_title: "#Kayakodi #arsoncase #accused #arrested #immediately #INL #Nadapuram #Committee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/159404/kayakodi-arsoncase-accused-arrested-immediately-inl-nadapuram-committee"
published_at: "2023-11-04T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545f0da7c60b_inl.jpg"
keywords: []
---

# #INL | കായക്കൊടി തീവെപ്പ് കേസ്; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, ഐ എൻ എൽ നാദാപുരം മണ്ഡലം കമ്മിറ്റി 

> **Lead Summary:** **കായക്കൊടി: [ **കായക്കൊടി എടക്കണ്ടി പോക്കർ എന്ന ഇ.കെ.പോക്കറുടെ വീട്ടിൽ ബൈക്കുകൾ കത്തിച്ച കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഐ എൻ എൽ നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കായക്കൊടി: [ **കായക്കൊടി എടക്കണ്ടി പോക്കർ എന്ന ഇ.കെ.പോക്കറുടെ വീട്ടിൽ ബൈക്കുകൾ കത്തിച്ച കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഐ എൻ എൽ നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പുലർച്ചെ 2 ബൈക്കുകൾ കത്തിയമരുന്ന വലിയ ശബ്ദം കേട്ട് ഉണർന്ന് വാതിൽ തുറന്ന പൊക്കർ വാതിലിൽ കൂടെ തീ പടന്ന് പിടിക്കുന്നതാണ് കണ്ടത്. പിന്നീടാണ് പ്ലാസ്റ്റിക്ക് കസേരയും ചവിട്ടിയും ഒക്കെ തീപിടിച്ച് കത്തിയത് കണ്ടത്.

രണ്ട് ബൈക്കുകൾ പൂർണ്ണമായി കത്തി തീർന്നിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് വീടിന് അകത്തുള്ള സ്ത്രീകളും കുട്ടികളും ഒക്കെ പുക ശ്വസിച്ചോ പൊള്ളലേറ്റോ ഉള്ള അപായത്തിൽ നിന്ന് രക്ഷപ്പെട്ടത്.

സംഭവം നടന്ന് ഉടൻ തന്നെ തൊട്ടിൽപാലം പൊലീസും മറ്റ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

എന്നാൽ കുറച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ വന്നപ്പോൾ പോക്കർ കേസ് ക്രൈം ബ്രാഞ്ചിന് വിടണം എന്ന് ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു. കേസ് ക്രൈം ബ്രാഞ്ച് ഏറ്റടുത്തങ്കിലും ഇത് വരെ പ്രതികളെ കണ്ടത്താൻ സാധിച്ചില്ല.

ഒരു പൊതു പ്രവർത്തകന് ഈയ്യൊരു അനുഭവം എങ്കിൽ മറ്റുള്ള സാധാരണ ആളുകൾക്ക് ഇങ്ങിനെയൊരു അനുഭവം വന്നാൽ എന്തായിരിക്കും സ്ഥിതി എന്നത് ബന്ധപ്പെട്ടവർ മനസിലാക്കണം, ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് നവംബർ 10 ന് കായക്കൊടിയിൽ ഐ എൻ എൽ പൊതുയോഗം സംഘടിപ്പിക്കും.

യോഗത്തിൽ പാർട്ടിയുടെ സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കും. ഈ സംഭവത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരാനും ആവിശ്യമെങ്കിൽ പ്രത്യക്ഷ സമര പരിപാടിയിലേക്ക് കടക്കാനും പാർട്ടി തിരുമാനിച്ചുവെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/159404/kayakodi-arsoncase-accused-arrested-immediately-inl-nadapuram-committee)