---
title: "#Congress | വൈദ്യുതി നിരക്ക് വർദ്ധനവ്; കുറ്റ്യാടിയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ "
english_title: "#Increase #electricity #rates #Congress #workers #protested #burningfire #kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/159424/increase-electricity-rates-congress-workers-protested-burningfire-kuttiadi"
published_at: "2023-11-04T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545fbdbe20f7_congress.jpg"
keywords: []
---

# #Congress | വൈദ്യുതി നിരക്ക് വർദ്ധനവ്; കുറ്റ്യാടിയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ 

> **Lead Summary:** **കുറ്റ്യാടി: [** വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

## Article Content

**കുറ്റ്യാടി: [** വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

വൈദ്യുതി ബില്ലിലെ ഭാരം കേരള ജനതയുടെ നടുവൊടിക്കുമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് പി കെ സുരേഷ് അധ്യക്ഷനായി.

കെ. പി മജീദ്, പി പി ആലിക്കുട്ടി, ടി സുരേഷ് ബാബു, സി കെ കുറ്റ്യാടി, എൻ സി കുമാരൻ, സി കെ രാമചന്ദ്രൻ, എ കെ വിജീഷ്, കമ്പനി സുബൈർ, മംഗലശ്ശേരി ബാലകൃഷ്ണൻ, ഇ എം അസ്ഹർ, കെ ഷാജു, ടി കെ കുഞ്ഞബ്ദുള്ള, കെ. കെ ജിതിൻ, കിണറ്റുംകണ്ടി അബ്ദുള്ള, ഉബൈദ് വാഴയിൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/159424/increase-electricity-rates-congress-workers-protested-burningfire-kuttiadi)