---
title: "#Massrally | ലഹരിക്കെതിരെ ബഹുജനറാലി; ഊരത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ- ജാഗ്രതാ സമിതി രൂപീകരിച്ചു "
english_title: "#Massrally #against #drug #addiction #vigilance #committee #formed #leadership #Urathnatives"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/159517/massrally-against-drug-addiction-vigilance-committee-formed-leadership-urathnatives"
published_at: "2023-11-04T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654657bec9f32_rally.jpg"
keywords: []
---

# #Massrally | ലഹരിക്കെതിരെ ബഹുജനറാലി; ഊരത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ- ജാഗ്രതാ സമിതി രൂപീകരിച്ചു 

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി ഊരത്ത് സ്വദേശിയായ പുത്തൻപുരയിൽ സുബൈർ ഒന്നേകാൽ കിലോകഞ്ചാവുമായി അറസ്റ്റിലായതിനെത്തുടർന്ന് ഊരത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ- ജാഗ്രതാ സമിതി രൂപീകരിച്ചു.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി ഊരത്ത് സ്വദേശിയായ പുത്തൻപുരയിൽ സുബൈർ ഒന്നേകാൽ കിലോകഞ്ചാവുമായി അറസ്റ്റിലായതിനെത്തുടർന്ന് ഊരത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ- ജാഗ്രതാ സമിതി രൂപീകരിച്ചു.

സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള നാട്ടുകാർ കമ്മനത്താഴ മുതൽ വളയന്നൂർ ചിറവരെ ബഹുജനറാലി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഒ ടി നഫീസ വാർഡ് മെംമ്പർ സബിന മോഹൻ ഹാഷിം നമ്പാട്ടിൽ എന്നിവർ നേതൃത്വം നൽകി.

റാലിക്കു ശേഷം യോഗം ചേർന്നു. ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. പ്രദേശത്തെ മുഴുവൻ ആളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് ബഹുജന കൺവെൻഷനും ബോധവൽക്കരണ ക്ലാസും നടത്താൻ തീരുമാനിച്ചു.

യോഗത്തിൽ നസീർ ചെറുവോട്ട് സ്വാഗതവും സുമതി ടീച്ചർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/159517/massrally-against-drug-addiction-vigilance-committee-formed-leadership-urathnatives)