---
title: "#Waterlogging | പെരുവയൽ റോഡിലെ പള്ളിയത്ത് ടൗണിനടുത്തുള്ള വെള്ളക്കെട്ടിന് പരിഹാരമാകുന്നു "
english_title: "#Waterlogging #near #PalliyathTown #PeruwayalRoad #resolved"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/159609/waterlogging-near-palliyathtown-peruwayalroad-resolved"
published_at: "2023-11-05T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654712b453310_water.jpg"
keywords: []
---

# #Waterlogging | പെരുവയൽ റോഡിലെ പള്ളിയത്ത് ടൗണിനടുത്തുള്ള വെള്ളക്കെട്ടിന് പരിഹാരമാകുന്നു 

> **Lead Summary:** **കുറ്റ്യാടി: [ **പൊതുമരാമത്ത് വകുപ്പിന്റെ റണ്ണിങ് കോൺട്രാക്ട് പദ്ധതിയുടെ ഭാഗമായി റോഡുകളിലെ വിവിധ പ്രശ്നങ്ങൾക്ക് ഘട്ടംഘട്ടമായി പരിഹാരമായി വരികയാണ്.

## Article Content

**കുറ്റ്യാടി: [ **പൊതുമരാമത്ത് വകുപ്പിന്റെ റണ്ണിങ് കോൺട്രാക്ട് പദ്ധതിയുടെ ഭാഗമായി റോഡുകളിലെ വിവിധ പ്രശ്നങ്ങൾക്ക് ഘട്ടംഘട്ടമായി പരിഹാരമായി വരികയാണ്.

പള്ളിയത്ത് പെരുവയൽ റോഡിലെ പള്ളിയത്ത് ടൗണിൽ നിന്നും ഏകദേശം നൂറ് മീറ്റർ ഭാഗത്താണ് കലുങ്ക് നിർമ്മിക്കുന്നത്. ഇതോടെ മഴക്കാലത്തുള്ള വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോഡിൽ വെള്ളക്കെട്ട് കാരണമുള്ള പ്രയാസം പ്രദേശവാസികൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ.

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 40 ലക്ഷം രൂപയാണ് റണ്ണിങ് കോൺടാക്ട് പ്രവർത്തികൾ നടപ്പിലാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് കുറ്റ്യാടി സെക്ഷന് അനുവദിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/159609/waterlogging-near-palliyathtown-peruwayalroad-resolved)