---
title: "#Booklaunch | വളപ്പിൽ കരുണൻ ഗുരുക്കളുടെ പുസ്തക പ്രകാശനം; സ്വാഗതസംഘം രൂപീകരണ യോഗം നടന്നു "
english_title: "#Booklaunch #valappilKarunanGurus #welcomecommittee #formation #meeting #held"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/159981/booklaunch-valappilkarunangurus-welcomecommittee-formation-meeting-held"
published_at: "2023-11-06T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548b6763c0fa_book.jpg"
keywords: []
---

# #Booklaunch | വളപ്പിൽ കരുണൻ ഗുരുക്കളുടെ പുസ്തക പ്രകാശനം; സ്വാഗതസംഘം രൂപീകരണ യോഗം നടന്നു 

> **Lead Summary:** **വട്ടോളി: [** കടത്തനാടൻ കളരി സംഘത്തിന്റെ ആചാര്യൻ വളപ്പിൽ കരുണൻ ഗുരുക്കളുടെ പുസ്തക പ്രകാശനം ഡിസംബർ മൂന്നിന് വട്ടോളിയിൽ നടക്കും. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്യും.

## Article Content

**വട്ടോളി: [** കടത്തനാടൻ കളരി സംഘത്തിന്റെ ആചാര്യൻ വളപ്പിൽ കരുണൻ ഗുരുക്കളുടെ പുസ്തക പ്രകാശനം ഡിസംബർ മൂന്നിന് വട്ടോളിയിൽ നടക്കും. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്യും.

അലങ്കോട് ലീലാകൃഷ്ണൻ പുസ്തകപ്രകാശനം നിർവഹിക്കും. സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു.

യോഗത്തിൽ കെ മുകുന്ദൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. വളപ്പിൽ കരുണൻ ഗുരുക്കൾ, രാജഗോപാലൻ കാരപ്പറ്റ, കെ.വി രാജൻ, എ.സുരേഷ് ബാബു, സുരേഷ് കോളി എന്നിവർ സംസാരിച്ചു.

കെ.ജി.രാധാകൃഷ്ണൻ കൺവീനറും രാജഗോപാലൻ കാരപ്പറ്റ ചെയർമാനുമായ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/159981/booklaunch-valappilkarunangurus-welcomecommittee-formation-meeting-held)