---
title: "#streetdog | കുറ്റ്യാടിയിൽ തെരുവുനായ ശല്യം രൂക്ഷം; അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ "
english_title: "#Harassment #streetdog #people #Kuttiatdi #severe #locals #authorities #intervene"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/160015/harassment-streetdog-people-kuttiatdi-severe-locals-authorities-intervene"
published_at: "2023-11-06T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548cb0cb5090_kuttiady.jpg"
keywords: []
---

# #streetdog | കുറ്റ്യാടിയിൽ തെരുവുനായ ശല്യം രൂക്ഷം; അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ 

> **Lead Summary:** **കുറ്റ്യാടി: [ **ടൗണിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായി. ജനത്തിരക്കുള്ള പകൽ സമയങ്ങളിൽ പോലും നായ്ക്കൾ കൂട്ടമായെത്തി ഭീതി പരത്തുകയാണ്.

## Article Content

**കുറ്റ്യാടി: [ **ടൗണിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായി. ജനത്തിരക്കുള്ള പകൽ സമയങ്ങളിൽ പോലും നായ്ക്കൾ കൂട്ടമായെത്തി ഭീതി പരത്തുകയാണ്.

നിരവധി വളർത്തു പക്ഷികളെയും മൃഗങ്ങളെയും നായക്കൂട്ടം വകവരുത്തിയിട്ടുണ്ട്. അടുത്തിടെ കുറ്റ്യാടി, വടയം, കള്ളാട്, കായക്കൊടി ഭാഗങ്ങളിൽ നിന്നായി പത്തിലധികം പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.

ആളൊഴിഞ്ഞ പറമ്പുകൾ, നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, പുഴയോരങ്ങൾ, ഹൈസ്കൂളിനു സമീപത്തെ വയൽ, സാംസ്കാരിക നിലയം പരിസരം എന്നിവിടങ്ങളിലാണ് ഇവ തമ്പടിക്കുന്നത്.

നായ ശല്യം ഏറിയതോടെ സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. രാവിലെ മദ്രസകളിലും സ്കൂളുകളിലേക്കും പോകുന്ന വിദ്യാർഥികൾ, പ്രഭാത സവാരി നടത്തുന്നവർ, പത്ര വിൽപ്പനക്കാർ എന്നിവരുടെ പിന്നാലെ നായക്കൂട്ടം ഓടുന്നത് പതിവ് കാഴ്ചയാണ്.

നായശല്യം തടയുന്നതിന് അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/160015/harassment-streetdog-people-kuttiatdi-severe-locals-authorities-intervene)