---
title: "#AhmedDevarkovil | ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക്‌ പ്രതീക്ഷ ഇടതു പക്ഷ മതനിരപേക്ഷ കൂട്ടായ്മയിൽ - അഹമ്മദ് ദേവർകോവിൽ "
english_title: "#Hope #India #Minorities #Leftwing #Nonreligious #Movement #AhmedDevarkovil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/160191/hope-india-minorities-leftwing-nonreligious-movement-ahmeddevarkovil-new"
published_at: "2023-11-07T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549c923abb47_inl.jpg"
keywords: []
---

# #AhmedDevarkovil | ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക്‌ പ്രതീക്ഷ ഇടതു പക്ഷ മതനിരപേക്ഷ കൂട്ടായ്മയിൽ - അഹമ്മദ് ദേവർകോവിൽ 

> **Lead Summary:** **നരിപ്പറ്റ: [ **നരിപ്പറ്റയിൽ ഐ എൻ എൽ പഞ്ചായത്ത്‌ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ പൊതു യോഗം സംഘടിപ്പിച്ചു. യോഗം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്തു.

## Article Content

**നരിപ്പറ്റ: [ **നരിപ്പറ്റയിൽ ഐ എൻ എൽ പഞ്ചായത്ത്‌ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ പൊതു യോഗം സംഘടിപ്പിച്ചു. യോഗം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്തു.

ഇന്ത്യയിലെ ന്യൂന പക്ഷങ്ങൾക്ക് പ്രതീക്ഷ ഇടതു മതനിരപേക്ഷ കൂട്ടായ്മയിൽ മാത്രമാണെന്നും ഫാസിസിറ്റ് വിരുദ്ധ പോരാട്ടത്തിന് ഇന്ത്യയിൽ നേതൃത്വം കൊടുക്കുന്നത് ഇന്ത്യയിലെ ഇടതുപക്ഷ ബുദ്ധിജീവകളും സാംസ്‌കാരിക പ്രവർത്തകരും ആണെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.

കേരളത്തിൽ നിന്നും പാർലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് പ്രതിനിധികൾ ഫാസിസിറ്റ് വിരുദ്ധ പോരാട്ടത്തിൽ ശക്തമായ നിലപാട് സ്വികരിക്കാൻ സാധിക്കുന്നില്ല.

കോൺഗ്രസ് അതിന്റ മഹിതമായ പാരമ്പര്യം കളഞ്ഞു കുളിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശശി തരുരിന്റ ഇസ്രായേൽ അനുകൂല നിലപാടിൽ വ്യക്തമാകുന്നത്.

ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് നരസിംഹ റാവുവിന്റ ഗവൺമെന്റും അതിന് ശേഷം ഇസ്രായേലുമായി ആയുധ കരാർ ഉണ്ടാക്കിയത് എ കെ ആന്റണി ഡിഫെൻസ് മിനിസ്റ്റർ ആയിരുന്നപ്പോളുമായിരുന്നു എന്നതും ഇതിനോട് കൂട്ടിവായിക്കണമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

യോഗത്തിന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഹമ്മദ് കോടങ്കോട്ട്, ജനറൽ സെക്രട്ടറി രവി പൂറ്റ്ങ്കി, സഹഭാരവാഹികളായ റഫിഖ് പുത്തൻ പുരയിൽ, അമ്മദ് മീമുള്ളകണ്ടി, അസീസ് പറമ്പത്ത്, കുഞ്ഞബ്ദുള്ള പറമ്പത്ത്, ഫിറോസ് ബാബു എന്നിവർ നേതൃത്വം നൽകി.

ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ, എൽ ഡി എഫ് കൺവീനർ ടി പി പവിത്രൻ, എൻ വൈ എൽ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ശമിർ പയ്യാനങ്ങാടി, മണ്ഡലം പ്രസിഡന്റ്‌ കെ ജി. ലതീഫ്, നാഷണൽ വിമൻസ് ലീഗ് മണ്ഡലം പ്രസിഡന്റ്‌ സൗദ ഇരിങ്ങാണ്ണൂർ, സെക്രട്ടറി സുലൈഖ ഹമീദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

വിവിധ പാർട്ടിയിൽ നിന്നും രാജി വെച്ച് പാർട്ടിയിൽ ചേർന്നവർക്ക് മന്ത്രി മെമ്പർഷിപ്പ് വിതരണവും നടത്തി. നാദാപുരത്തെ കലാകാരൻ ഫൈസൽ നാദാപുരത്തതിന് വേദിയിൽ വെച്ച് ആദരിച്ച് ഐ എൻ എൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ഉപഹാരം മന്ത്രി നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/160191/hope-india-minorities-leftwing-nonreligious-movement-ahmeddevarkovil-new)