---
title: "#statehighway | റോഡിലെ ചതിക്കുഴികൾ; കുറ്റ്യാടി - വടകര സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു "
english_title: "#potholes #road #Accidents #common #Kuttyadi #Vadakara #statehighway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/160301/potholes-road-accidents-common-kuttyadi-vadakara-statehighway"
published_at: "2023-11-07T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a1ce925a4f_kuttiady.jpg"
keywords: []
---

# #statehighway | റോഡിലെ ചതിക്കുഴികൾ; കുറ്റ്യാടി - വടകര സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു 

> **Lead Summary:** **കുറ്റ്യാടി: [** വാഹനങ്ങൾക്ക് വിനയായി റോഡുകളിൽ ചതിക്കുഴികൾ. കുറ്റ്യാടി - വടകര സംസ്ഥാന പാത, കുറ്റ്യാടി ബംഗളുരു അന്തർ സംസ്ഥാന പാത എന്നിവിടങ്ങളിലാണ് വലിയ കുഴികൾ രൂപപ്പെട്ടത്. കുറ്റ്യാടി പുതിയ ബസ്സ്സ്റ്റാന്റ് മുതൽ കടേക്കച്ചാൽ വരെ ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്.

## Article Content

**കുറ്റ്യാടി: [** വാഹനങ്ങൾക്ക് വിനയായി റോഡുകളിൽ ചതിക്കുഴികൾ. കുറ്റ്യാടി - വടകര സംസ്ഥാന പാത, കുറ്റ്യാടി ബംഗളുരു അന്തർ സംസ്ഥാന പാത എന്നിവിടങ്ങളിലാണ് വലിയ കുഴികൾ രൂപപ്പെട്ടത്. കുറ്റ്യാടി പുതിയ ബസ്സ്സ്റ്റാന്റ് മുതൽ കടേക്കച്ചാൽ വരെ ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്.

മഴ കനത്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് ഡ്രൈവർമാർക്ക് കുഴികൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. ഇത് ഇരുചക്ര വാഹനങ്ങൾക്കാണ് ഏറ്റവും പ്രയാസമുണ്ടാക്കുന്നത്. മിക്ക ദിവസങ്ങളിലും വാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടാവുന്നത് പതിവാണ്.

കുറ്റ്യാടി-ബംഗളുരു അന്തർ സംസ്ഥാന പാതയിൽ പ്രധാന ജങ്ഷൻ മുതൽ പഴയ ചന്തവയൽ വരെ കുഴികളുടെ നീണ്ട നിരയാണ്. കഴിഞ്ഞ ദിവസം ഇവിടെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപിച്ചിരുന്നു.

അഴുക്കുചാലിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ചെറിയൊരു മഴ പെയ്താൽ പോലും വെള്ളം ഒഴുകിപ്പോകാതെ റോഡു മുഴുവൻ പുഴയായി മാറും. ഇതോടെ ഇവിടെ വാഹനങ്ങളുടെ സാഹസിക യാത്രയാണ്. പ്രതിഷേധങ്ങൾ കനക്കുമ്പോൾ അധികൃതർ റോഡിലെ കുഴി അടക്കുമെങ്കിലും ശാശ്വത പരിഹാരമാകുന്നില്ല.

താമസിയാതെ തന്നെ റോഡിന്റെ അവസ്ഥ പൂർവസ്ഥിതിയിലാവും. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ അധികൃതർ ഇടപെടണമെന്നാണ് ആവശ്യം ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/160301/potholes-road-accidents-common-kuttyadi-vadakara-statehighway)