---
title: "#Protest | കരണ്ട് ചാർജിന്റെ നിരക്ക് വർധനയ്ക്കെതിരെ കുളങ്ങരത്താഴയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം "
english_title: "#Protest #against #increase #rate #currentcharge #burningfire #Kulangarathazha"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/160339/protest-against-increase-rate-currentcharge-burningfire-kulangarathazha-new"
published_at: "2023-11-07T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a4b32ddfc0_protest_4.jpg"
keywords: []
---

# #Protest | കരണ്ട് ചാർജിന്റെ നിരക്ക് വർധനയ്ക്കെതിരെ കുളങ്ങരത്താഴയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം 

> **Lead Summary:** **കുളങ്ങരത്താഴ: [ **കരണ്ട് ചാർജിന്റെ നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് കുളങ്ങരത്താഴയിൽ, മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**കുളങ്ങരത്താഴ: [ **കരണ്ട് ചാർജിന്റെ നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് കുളങ്ങരത്താഴയിൽ, മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുടരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ജീവിതം പൊറുതിമുട്ടിയ കേരള സംസ്ഥാനത്ത് ഉപ്പുതൊട്ട് കർപ്പൂരം വരെയെല്ലാം തീ വില വർദ്ധിപ്പിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്തിനെതിരെ പൊതുജന രോഷം കത്തുകയാണ്.

കെട്ടിട നികുതി വർദ്ധനവ്, കറണ്ട് ചാർജ് വർദ്ധനവ്, ഭക്ഷണസാധനങ്ങൾക്കുള്ള വില വർദ്ധനവ്, ഉൾപ്പെടെ എല്ലാം ക്രമാതീതമായ തോതിൽ വർദ്ധനവ് നടപ്പിലാക്കിക്കൊണ്ട് സാധാരണക്കാരന്റെ ജീവിതം പൊറുതിമുട്ടുകയാണ്.

ഇതിൽ ജനങ്ങൾക്കിടയിൽ അമർഷം ഇരുമ്പുകയാണ്. സാധാരണക്കാരന്റെ ജീവിതം പ്രയാസമായി മുന്നോട്ടുപോകുന്ന ഘട്ടത്തിൽ പൊതുബോധം ഉണർത്താനും ജനങ്ങളെ കുരുതി കൊടുക്കുന്ന സർക്കാരിനെതിരെയുള്ള പ്രതിഷേധം അലയടിക്കുന്നതിന്റെ ഭാഗമായി കരണ്ടോട്ശാഖ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് എം ഇ സഈദ് മാസ്റ്റർ, കുറ്റ്യാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി. മൊയ്തു, ഷാക്കിർ കെ.പി, പി.കെ നവാസ് മാസ്റ്റർ ,ടി. ലിയാഖത്ത് എം.കെ അബ്ദുൽ ലത്തീഫ്, കെ.ടി അമ്മദ്, ഹമീദ് തെക്കേടത്തിൽ, സമീർ തൊടുവയിൽ, ഹാഫിസ്. ടി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/160339/protest-against-increase-rate-currentcharge-burningfire-kulangarathazha-new)