---
title: "#EKVijayan | തിടങ്ങഴിയുള്ളതറ പ്രദേശവാസികൾക്ക് മഴക്കാലത്ത് ഇടിമിന്നലിൽ നിന്ന് സുരക്ഷിതത്വമുണ്ടാവണം - ഇ കെ വിജയൻ"
english_title: "#Residents #Thidangazhiyullathara #area #safe #lightning #monsoon #EKVijayan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/160522/residents-thidangazhiyullathara-area-safe-lightning-monsoon-ekvijayan"
published_at: "2023-11-08T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b3ce098eda_mla.jpg"
keywords: []
---

# #EKVijayan | തിടങ്ങഴിയുള്ളതറ പ്രദേശവാസികൾക്ക് മഴക്കാലത്ത് ഇടിമിന്നലിൽ നിന്ന് സുരക്ഷിതത്വമുണ്ടാവണം - ഇ കെ വിജയൻ

> **Lead Summary:** **കുറ്റ്യാടി: [ **കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പരിക്കേറ്റ തിടങ്ങഴിയുള്ളതറ മഞ്ചക്കൽ കുഞ്ഞിരാമന്റെയും, ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ച മറ്റ് വീടുകളും എം.എൽ.എ ഇ കെ വിജയൻ സന്ദർശിച്ചു.

## Article Content

**കുറ്റ്യാടി: [ **കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പരിക്കേറ്റ തിടങ്ങഴിയുള്ളതറ മഞ്ചക്കൽ കുഞ്ഞിരാമന്റെയും, ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ച മറ്റ് വീടുകളും എം.എൽ.എ ഇ കെ വിജയൻ സന്ദർശിച്ചു.

കായക്കൊടി പഞ്ചായത്തിലെ തിടങ്ങഴിയുള്ളതറ പ്രദേശവാസികൾക്ക് മഴക്കാലത്ത് ഇടിമിന്നലിൽ നിന്ന് സുരക്ഷിതത്വമുണ്ടാവണമെന്ന് എം എൽ എ പറഞ്ഞു.

കുറഞ്ഞ കാലത്തിനിടയിൽ മൂന്ന് തവണയാണ് തിടങ്ങഴിയുള്ളതറ പ്രദേശത്ത് ഇടിമിന്നൽ അപകടങ്ങളുണ്ടായത്. മുമ്പ് ശക്തമായ മിന്നലേറ്റ് പിഞ്ചുകുഞ്ഞും ഒരു സ്ത്രീയും മരണപ്പെട്ടിരുന്നു.

മിന്നലിൽ പരിക്കേറ്റ് പ്രയാസമനുഭവിക്കുന്നവർ ഇനിയുമുണ്ട്. ഇത്തരമൊരു അവസ്ഥയിൽ ദുരന്തനിവാരണ അതോറിറ്റി മുൻകൈയെടുത്ത് മഴക്കാലത്ത് പ്രദേശവാസികൾ സുരക്ഷിതമായിരിക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഇടിമിന്നലിൽ സാരമായ പരിക്കേറ്റ മഞ്ചക്കൽ കുഞ്ഞിരാമനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/160522/residents-thidangazhiyullathara-area-safe-lightning-monsoon-ekvijayan)