---
title: "#sanctioned | കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ലാബിന് 50 ലക്ഷം രൂപ അനുവദിച്ചു "
english_title: "#Kuttyadi #Govthighersecondaryschool #sanctioned #Rs50lakhs #Lab"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/160549/kuttyadi-govthighersecondaryschool-sanctioned-rs50lakhs-lab"
published_at: "2023-11-08T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b53d5bc2b1_school.jpg"
keywords: []
---

# #sanctioned | കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ലാബിന് 50 ലക്ഷം രൂപ അനുവദിച്ചു 

> **Lead Summary:** **കുറ്റ്യാടി: [** ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലാബ് നവീകരണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് പ്രവൃത്തിയുടെ നിർവ്വഹണ ചുമതല.

## Article Content

**കുറ്റ്യാടി: [** ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലാബ് നവീകരണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് പ്രവൃത്തിയുടെ നിർവ്വഹണ ചുമതല.

കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലാബിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ സംബന്ധിച്ച് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്കൂൾ അധികൃതർ, പിടിഎ പ്രതിനിധികൾ എന്നിവർ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എയെ അറിയിച്ചിരുന്നു.

സ്കൂൾ നേരിട്ട് സന്ദർശിച്ചപ്പോൾ ഇക്കാര്യം ബോധ്യമായതായി എം എൽ എ പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും സർക്കാരിൽ നിന്നും അനുമതി ലഭിക്കുകയും ഉണ്ടായി.

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും ലഭിക്കുന്നത്.

കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ലാബിനായി ഫണ്ട് അനുവദിക്കുന്നതിന് നേതൃത്വം നൽകിയ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും, ഉദ്യോഗസ്ഥർക്കും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/160549/kuttyadi-govthighersecondaryschool-sanctioned-rs50lakhs-lab)