---
title: "#Inauguration | നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് വനിതാ വികസന കോർപ്പറേഷൻ; വായ്പ വിതരണം ഉദ്‌ഘാടനം "
english_title: "#Naripatta #GramPanchayat #Women #Development #Corporation #Loan #Disbursement #Inauguration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/161900/naripatta-grampanchayat-women-development-corporation-loan-disbursement-inauguration-new"
published_at: "2023-11-13T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655216078c7a7_loan.jpg"
keywords: []
---

# #Inauguration | നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് വനിതാ വികസന കോർപ്പറേഷൻ; വായ്പ വിതരണം ഉദ്‌ഘാടനം 

> **Lead Summary:** **നരിപ്പറ്റ: [ **നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിലെ 61 അയൽക്കൂട്ടങ്ങൾക്ക് വനിതാ വികസന കോർപ്പറേഷൻ അനുവദിച്ച ബാങ്ക് ലോൺ വിതരണം ഉദ്‌ഘാടനം നടന്നു.

## Article Content

**നരിപ്പറ്റ: [ **നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിലെ 61 അയൽക്കൂട്ടങ്ങൾക്ക് വനിതാ വികസന കോർപ്പറേഷൻ അനുവദിച്ച ബാങ്ക് ലോൺ വിതരണം ഉദ്‌ഘാടനം നടന്നു.

കൈവേലിയിൽ വച്ച് നടന്ന പരിപാടി പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്തു. സജിന എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ അധ്യക്ഷത വഹിച്ചു.

വനിത വികസന കോർപ്പറേഷൻ റീജിണൽ മാനേജർ ഫൈസൽ മുനീർ പദ്ധതി വിശദീകരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന വി കെ, സിന്ധു ആർ, എൻ കെ ലീല, വി നാണു, ഷീജ ടി കെ, ഷാജു ടോം പ്ലാക്കൽ, മിനി പി, അൽഫോൻസ റോബിൻ, ശശി ടി, അജിത വി ടി, അനുരാജ്, ലിബിയ,

അസീസ് മാസ്റ്റർ, സക്കീന ഹൈദർ, സുധീർ ടി, സജിത സുധാകരൻ, സി പി കുഞ്ഞബ്ദുള്ള, ലേഖ, രാജശ്രീ എം എൻ, ടി പി പവിത്രൻ, സുധീഷ് എടോനി, പ്രമുലേഷ് മാസ്റ്റർ, എ കെ നാരായണി, സി കെ നാണു, ടി മുഹമ്മദാലി, സി പി കുഞ്ഞിരാമൻ, സമദ് നരിപ്പറ്റ,

വി എൻ കുഞ്ഞിക്കണ്ണൻ, ഒ വിനോദൻ, വി കെ പവിത്രൻ, എ പി ബീന എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി പി രാജീവൻ ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/161900/naripatta-grampanchayat-women-development-corporation-loan-disbursement-inauguration-new)