---
title: "വ്യാപക പരിശോധന ; തിനൂര്‍ ഉറിതൂക്കി മലയില്‍ നിന്നും 500 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു"
english_title: "500 liters of wash was seized from Tinur Uritukki hill"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/16230/500-liters-of-wash-was-seized-from-tinur-uritukki-hill"
published_at: "2021-12-15T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9f0ed7832c_ARREST.jpg"
keywords: []
---

# വ്യാപക പരിശോധന ; തിനൂര്‍ ഉറിതൂക്കി മലയില്‍ നിന്നും 500 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

> **Lead Summary:** **കുറ്റ്യാടി:** ക്രിസ്മസ് -പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി സ്പെഷ്യല്‍ ഡ്രൈവ് പരിശോധനയുടെ ഭാഗമായി എക്‌സൈസ് സംഘം മലയോര മേഖലയില്‍ വ്യാപക പരിശോധന നടത്തി.

## Article Content

**കുറ്റ്യാടി:** ക്രിസ്മസ് -പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി സ്പെഷ്യല്‍ ഡ്രൈവ് പരിശോധനയുടെ ഭാഗമായി എക്‌സൈസ് സംഘം മലയോര മേഖലയില്‍ വ്യാപക പരിശോധന നടത്തി.

വടകര എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസറും കോഴിക്കോട് എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ റെയിഡില്‍ നരിപ്പറ്റ തിനൂര്‍ വില്ലേജില്‍ വലിയകുന്നത്ത് പ്രദേശത്ത് നിന്നും പാറക്കെട്ടുകളുടെ പരിസരത്ത് വെച്ച് മൂന്ന് ബാരലകളിലായി 500 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു.

പ്രിവന്റീവ് ഓഫീസര്‍ ജയപ്രസാദ് സി കെ (എക്‌സൈസ് ഐ ബി ) പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനീഷ് എന്‍ എസ്, സനു ടി എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/16230/500-liters-of-wash-was-seized-from-tinur-uritukki-hill)