---
title: "#MaduramMalayalam  |  വട്ടോളി ഗവ. യു.പി. സ്‌കൂളിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി"
english_title: "#Vatoli #Govt. U.P. #MaduramMalayalam #project #started #school"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/164820/vatoli-govt-up-madurammalayalam-project-started-school"
published_at: "2023-11-24T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65608e40308e3_vattoli.jpg"
keywords: []
---

# #MaduramMalayalam  |  വട്ടോളി ഗവ. യു.പി. സ്‌കൂളിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **കക്കട്ടിൽ:[ **വട്ടോളി ഗവ. യു.പി. സ്കൂളിൽ പാഠ്യ-പാഠ്യേതര മേഖലകളിലെ മികവുകളുടെ അനുമോദനസദസ്സിൽ മധുരം മലയാളം പദ്ധതിക്കും തുടക്കമായി. കുന്നുമ്മൽ ഉപജില്ലാ യു.പി. വിഭാഗം സാമൂഹൃശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ.പി. വിഭാഗം ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം കലാമേള രണ്ടാംസ്ഥാനം,

## Article Content

**കക്കട്ടിൽ:[ **വട്ടോളി ഗവ. യു.പി. സ്കൂളിൽ പാഠ്യ-പാഠ്യേതര മേഖലകളിലെ മികവുകളുടെ അനുമോദനസദസ്സിൽ മധുരം മലയാളം പദ്ധതിക്കും തുടക്കമായി. കുന്നുമ്മൽ ഉപജില്ലാ യു.പി. വിഭാഗം സാമൂഹൃശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ.പി. വിഭാഗം ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം കലാമേള രണ്ടാംസ്ഥാനം,

കുന്നുമ്മൽ പഞ്ചായത്ത് എൽ.പി. വിഭാഗം കലാമേള ഓവറോൾ ചാമ്പ്യൻ ഷിപ്പ്, കുന്നുമ്മൽ ഉപജില്ലയിൽ ഏറ്റവും കൂടുതൽ എൽ.എസ്.എസ്. വിജയികൾ യു.എസ്. എസ്. പരീക്ഷയിലെ മികച്ചവിജയം എന്നീ മേഖലകളിൾ സ്കൂൾ കരസ്ഥമാക്കിയ വിജയാഹ്ളാദത്തിന്റെ ഭാഗമായി അധ്യാപികമാരായ ലോഹിത സി., അൻസി എസ്. ബാലൻ എന്നിവർ സ്കൂളിലേക്ക് മാതൃഭൂമി പത്രം സ്പോൺസർ ചെയ്തു.

ചടങ്ങിൽ ഇരുവരിൽനിന്നും സ്കൂൾ ലീഡർ അലൈദ ജി .എസ്. പത്രം ഏറ്റുവാങ്ങി. പരിപാടി പ്രധാനാധ്യാപിക റംല എൻ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കവി രമേശ് ബാബു കാക്കന്നൂർ അധ്യക്ഷത വഹിച്ചു . നവാസ് മൂന്നാംകൈ, റീജ സി.ടി.കെ.. ലിഖിത കെ.ജി, ശ്രീജ എം.കെ., രഞ്ജിത്ത് കൊയ്‌ലോത്ത്, മിജേഷ് പി, റീന മാണിക്കോത്ത്, ഷീബ അത്തിയോറമ്മൽ, അശ്വതി കെ, ദിവ്യ വി, സരിത കെ.കെ. എന്നിവർ പങ്കെടുത്തു. ഒപ്പം മാതൃഭൂമി പ്രതിനിധി ലിയോട്ട് നാണു പദ്ധതി വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/164820/vatoli-govt-up-madurammalayalam-project-started-school)