---
title: "#Pakramthalamroad | കാവിലുംപാറയിലെ പൂതംപാറ -ചൂരണി -പക്രംതളം റോഡ് അവഗണനയിൽ "
english_title: "#Puthampara #Churani #Pakramthalam #road #Kavilumpara #neglected"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/165407/puthampara-churani-pakramthalam-road-kavilumpara-neglected"
published_at: "2023-11-27T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65643afc08a7d_road.jpg"
keywords: []
---

# #Pakramthalamroad | കാവിലുംപാറയിലെ പൂതംപാറ -ചൂരണി -പക്രംതളം റോഡ് അവഗണനയിൽ 

> **Lead Summary:** **കുറ്റ്യാടി: [ **കാവിലുംപാറയിലെ പൂതംപാറ -ചൂരണി -പക്രംതളം റോഡ് അവഗണനയിൽ. 1990ൽ എട്ടു മീറ്റർ വീതിയിൽ നിലവിലുള്ള കുറ്റ്യാടി -പക്രംതളം ചുരം റോഡിനു ബദലായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച റോഡ് പതിറ്റാണ്ടുകളായി അവഗണനയിലാണ്.

## Article Content

**കുറ്റ്യാടി: [ **കാവിലുംപാറയിലെ പൂതംപാറ -ചൂരണി -പക്രംതളം റോഡ് അവഗണനയിൽ. 1990ൽ എട്ടു മീറ്റർ വീതിയിൽ നിലവിലുള്ള കുറ്റ്യാടി -പക്രംതളം ചുരം റോഡിനു ബദലായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച റോഡ് പതിറ്റാണ്ടുകളായി അവഗണനയിലാണ്.

മൂന്നു സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ഓടിയിരുന്ന റോഡിലൂടെ വർഷങ്ങളായി ബസുകളൊന്നും ഓടുന്നില്ല. ആറര കിലോമീറ്ററാണ് ഇതിൻ്റെ ദൂരം. ചുരമില്ലാതെ വയനാട്ടിലെത്താവുന്ന ഏക പാതയാണിത്.

നിരവധി കുടുംബങ്ങൾ ഈ റോഡ് കടന്നുപോകുന്ന ഭാഗങ്ങളിൽ താമസിച്ചിരുന്നു. ഇന്ന് യാത്രാദുരിതം കാരണം പലരും മലയിറങ്ങി പോയി. നവകേരള സദസ്സിൽ റോഡ് നവീകരണം ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/165407/puthampara-churani-pakramthalam-road-kavilumpara-neglected)