കക്കട്ടിൽ: (kuttiadinews.in) ആധാരമെഴുത്ത് അസോസിയേഷൻ കക്കട്ടിൽ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കുന്നുമ്മൽ പഞ്ചായത്ത് വൈസ്.
പ്രസിഡൻ്റ് വി. വിജിലേഷ് ഉദ്ഘാടനംചെയ്തു. റീന മാടന്നൂർ അധ്യക്ഷയായി. മുതിർന്ന എഴുത്തുകാരായ എം.പി. ശ്രീധരൻ നമ്പ്യാർ, എലിയാറ പദ്മനാഭൻ നമ്പ്യാർ, പി.പി. ഗോപിനാഥൻ, എലിയാറ ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു.
രാജ ഗോപാലൻ, മനോജ് കുമാർ, കെ. ബാലൻ, ഉഷ കൊയിലാണ്ടി, കെ.സി. സജീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. സജീഷ് കുമാർ (പ്രസിഡൻ്റ്), എലിയാറ ശ്രീജിത്ത് (സെക്രട്ടറി), എം.പി. ശ്രീന (ഖജാൻജി).
#Foundation #Writing #Association #unit #meeting #organized