---
title: "#VeeranKutti  | സ്റ്റേജ് ആന്റ് പേജ്; കലാ പ്രവർത്തകന്റെ വാക്കും വരയും വേദിയും താളും യുദ്ധത്തിനെതിരെ കലാപം കൂട്ടണം - വീരാൻ കുട്ടി"
english_title: "#Stage #Page #artist #word #line #stage #raise #revolt #war #VeeranKutti"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/167241/stage-page-artist-word-line-stage-raise-revolt-war-veerankutti"
published_at: "2023-12-05T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f0e7e44585_veerankutti.jpg"
keywords: []
---

# #VeeranKutti  | സ്റ്റേജ് ആന്റ് പേജ്; കലാ പ്രവർത്തകന്റെ വാക്കും വരയും വേദിയും താളും യുദ്ധത്തിനെതിരെ കലാപം കൂട്ടണം - വീരാൻ കുട്ടി

> **Lead Summary:** ** കുറ്റ്യാടി: [ **കൂടുതൽ നല്ല മനുഷ്യനായി സ്വയം വികസിക്കാനാണ് മനുഷ്യൻ കലാ പ്രവർത്തനത്തിൽ ഏർപ്പെടുന്നത്. കലാ പ്രവർത്തകന്റെ വാക്കും വരയും വേദിയും താളും യുദ്ധത്തിനെതിരെ കലാപം കൂട്ടണമെന്ന് പ്രശസ്ത കവി വീരാൻ കുട്ടി ആഹ്വാനം ചെയ്തു.

## Article Content

** കുറ്റ്യാടി: [ **കൂടുതൽ നല്ല മനുഷ്യനായി സ്വയം വികസിക്കാനാണ് മനുഷ്യൻ കലാ പ്രവർത്തനത്തിൽ ഏർപ്പെടുന്നത്. കലാ പ്രവർത്തകന്റെ വാക്കും വരയും വേദിയും താളും യുദ്ധത്തിനെതിരെ കലാപം കൂട്ടണമെന്ന് പ്രശസ്ത കവി വീരാൻ കുട്ടി ആഹ്വാനം ചെയ്തു.

കുറ്റ്യാടി കോളജ് ഓഫ് ഖുർആൻ കലാമേള 'സ്റ്റേജ് ആന്റ് പേജ്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർഗാത്മകതയുടെ വെളിച്ചം നഷ്ടപ്പെട്ട മൃഗമായി മനുഷ്യൻ മാറുമ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.

അദ്ദേഹം തുടർന്ന് പറഞ്ഞു. പ്രിൻസിപ്പൽ പി.മുഹമ്മദ് സാലിഹ് ആമുഖ പ്രഭാഷണം നടത്തി. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സുൽത്താൻ നൂറുദ്ദീൻ ആശംസ നേർന്നു. യൂനിയൻ ചെയർമാൻ സകരിയ്യ ചടങ്ങ് നിയന്ത്രിച്ചു.

സുആദയും ഫിദയും പ്രാർഥന നിർവഹിച്ചു. ഫസ്നയും ടീമും സ്വാഗതഗാനം ആലപിച്ചു. യൂനിയൻ സെക്രട്ടരി അലീഫ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/167241/stage-page-artist-word-line-stage-raise-revolt-war-veerankutti)