---
title: "#organicfarming |ജൈവ കൃഷിക്കൂട്ടം; ആറാം വർഷത്തിലേക്ക്, സൗജന്യ ശീതകാല പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു "
english_title: "#organic #farming #sixth #year #free #winter #vegetable #seeds #distributed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/167245/organic-farming-sixth-year-free-winter-vegetable-seeds-distributed"
published_at: "2023-12-05T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f14b137c46_farm.jpg"
keywords: []
---

# #organicfarming |ജൈവ കൃഷിക്കൂട്ടം; ആറാം വർഷത്തിലേക്ക്, സൗജന്യ ശീതകാല പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു 

> **Lead Summary:** **കുറ്റ്യാടി: [** കൃഷി അറിവുകൾ പരസ്‌പരം പങ്കുവെച്ചും വീട്ടുപറമ്പിൽ ജൈവ പച്ചക്കറികൾ ഉണ്ടാക്കാനാവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് അംഗങ്ങളുടെ വീടുകളിൽ പച്ചക്കറി കൃഷികൾ ഉണ്ടാക്കി പരസ്പരം കൈമാറിയും കുറ്റ്യാടി കൃഷിക്കൂട്ടം ആറാം വർഷത്തിലേക്ക് കടക്കുന്നു.

## Article Content

**കുറ്റ്യാടി: [** കൃഷി അറിവുകൾ പരസ്‌പരം പങ്കുവെച്ചും വീട്ടുപറമ്പിൽ ജൈവ പച്ചക്കറികൾ ഉണ്ടാക്കാനാവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് അംഗങ്ങളുടെ വീടുകളിൽ പച്ചക്കറി കൃഷികൾ ഉണ്ടാക്കി പരസ്പരം കൈമാറിയും കുറ്റ്യാടി കൃഷിക്കൂട്ടം ആറാം വർഷത്തിലേക്ക് കടക്കുന്നു.

സോഷ്യൽ മീഡിയ വഴി കൂട്ടം ചേർന്ന് ഉണ്ടാക്കിയ ജൈവ കൃഷിക്കൂട്ടം കുറ്റ്യാടി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഗുണനിലവാരമുള്ള നടീൽ വസ്‌തുക്കൾ, കാർഷിക ഉപകരണങ്ങൾ, വളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവ ഗ്രൂപ്പ് അംഗങ്ങൾക്ക് ലഭ്യമാക്കുവാൻ സംഘടന പദ്ധതികൾ ആവിഷ്‌കരിക്കുന്നു.

കാർഷിക പഠനയാത്രകൾ, കാർഷിക ക്ലാസുകളും ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഗുണനിലവാരമുള്ള തെങ്ങ്, കവുങ്ങ് തൈകൾ ഗ്രൂപ്പിലൂടെ കിട്ടിയ അംഗങ്ങൾ അത് വിളവെടുക്കാൻ തുടങ്ങി.

ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരുന്ന സൗജന്യ ശീതകാല പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്ന പരിപാടി കുറ്റ്യാടി പീസ് സ്‌ക്വയറിൽ പഞ്ചായത്ത് സെക്രട്ടരി ഒ.ബാബു ഉദ്ഘാടനം ചെയ്‌തു.

ഗ്രൂപ്പ് ചെയർമാൻ സലിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. സലാം മാസ്റ്റർ കായക്കൊടി, സി.കെ കരുണാകരൻ, ഫാറുക്ക് മംഗലശ്ശേരി, ലുഖ്മാൻ മാസ്റ്റർ സംസാരിച്ചു. ഗ്രൂപ്പ് അഡ്മിൻ നസിർ ജൈവ പച്ചക്കറി പദ്ധതി വിശദീകരണം നടത്തി.

കർഷകരായ മൊയ്തു ഹാജി, ജനാർദ്ദനൻ മാസ്റ്റർ, സാജിത പാറക്കടവ്, വി.കെ അബ്ദുസലാം എന്നിവർക്ക് വിത്തുകൾ നൽകി ഉദ്ഘാടനം ചെയ്തു‌.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/167245/organic-farming-sixth-year-free-winter-vegetable-seeds-distributed)