---
title: "#kuttiadypark | നടപടി വേണം; ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കി, കുറ്റ്യാടിയിലെ കുട്ടികളുടെ പാർക്ക് കാടുകയറി നശിക്കുന്നു"
english_title: "#Action #needed #children #park #Kuttiady #constructed #spending #lakhs #rupees #falling #wild #decaying"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/167415/action-needed-children-park-kuttiady-constructed-spending-lakhs-rupees-falling-wild-decaying"
published_at: "2023-12-06T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657030e45bd0a_park.jpg"
keywords: []
---

# #kuttiadypark | നടപടി വേണം; ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കി, കുറ്റ്യാടിയിലെ കുട്ടികളുടെ പാർക്ക് കാടുകയറി നശിക്കുന്നു

> **Lead Summary:** ** കുറ്റ്യാടി: [** ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കിയ കുട്ടികളുടെ പാർക്ക് കാട് കയറി നശിക്കുന്നു. റിവർ റോഡിൽ കുറ്റ്യാടി പുഴയും ചെറു പുഴയും സംഗമിക്കുന്ന സ്‌ഥലത്താണ് പാർക്ക് നിർമിച്ചത് നേരത്തെ പഞ്ചായത്തിൻ്റെ അധീനതയിലുണ്ടായിരുന്ന കളിസ്ഥ‌ലത്താണ് പാർക്ക് നിർമാണം പൂർത്തിയാക്കിയത്.

## Article Content

** കുറ്റ്യാടി: [** ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കിയ കുട്ടികളുടെ പാർക്ക് കാട് കയറി നശിക്കുന്നു. റിവർ റോഡിൽ കുറ്റ്യാടി പുഴയും ചെറു പുഴയും സംഗമിക്കുന്ന സ്‌ഥലത്താണ് പാർക്ക് നിർമിച്ചത് നേരത്തെ പഞ്ചായത്തിൻ്റെ അധീനതയിലുണ്ടായിരുന്ന കളിസ്ഥ‌ലത്താണ് പാർക്ക് നിർമാണം പൂർത്തിയാക്കിയത്.

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പുഴയോരം കെട്ടി സംരക്ഷിച്ച് പാർക്ക് നിർമാണം ആരംഭിച്ചത്. തുടർന്ന് ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ സ്‌ഥാപിക്കുകയും പുൽത്തകിടി ഒരുക്കുകയും ചെയ്തു.

സംരക്ഷണം ഇല്ലാതെ വന്നതോടെ പുൽത്തകിടി നശിച്ചു. നേരത്തെ ഒരു വർഷം സ്വകാര്യ വ്യക്തിക്ക് പാർക്ക് നടത്തിപ്പിന് കൊടുത്തു കാലാവധി കഴിഞ്ഞതോടെ പാർക്ക് വീണ്ടും അടച്ചു.

ഇപ്പോൾ ലക്ഷങ്ങൾ മുടക്കിയ കളിയുപകരണങ്ങൾ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. പ്രദേശം മുഴുവനും കാട് മൂടി. സാമൂഹിക വിരുദ്ധരുടെ താവളം കൂടിയാ യി മാറി പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമാവുകയും ചെയ്‌തു.

പഞ്ചായത്തിന് ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന പാർക്ക് തുറന്നു കൊടുക്കാൻ ആവശ്യമായ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/167415/action-needed-children-park-kuttiady-constructed-spending-lakhs-rupees-falling-wild-decaying)